ആർച്ചിയിലെ രംഗം
ബോളിവുഡ് സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സുഹാന ഖാനും ഖുശി കപൂറും അഗസ്ത്യ നന്ദയും. നടന്‍ ഷാറൂഖ് ഖാന്റെ മകളാണ് സുഹാന ഖാന്‍. അന്തരിച്ച നടി ശ്രീദേവിയുടെയും നിര്‍മാതാവായ ബോണി കപൂറിന്റെയും മകളാണ് ഖുശി കപൂര്‍. അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത നന്ദയുടെ മകനാണ് അഗസ്ത്യ നന്ദ.
മൂവരും ഒന്നിച്ചാണ് അരങ്ങേറ്റം കുറിക്കുന്നത്. സോയ അക്തറാണ് ചിത്രത്തിന്റെ സംവിധായികയെന്ന് ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫിളിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ആര്‍ച്ചി എന്ന ലോകപ്രശസ്തമായ കോമിക്ക് ബുക്കിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. വെറോനിക്ക എന്ന കഥാപാത്രമായി ഖുശിയും ബെറ്റിയായി സുഹാനയും വേഷമിടും. ആര്‍ച്ചിയെ അവതരിപ്പിക്കുന്നത് അഗസ്ത്യയാണ്. നേരത്ത സെയ്ഫ് അലിഖാന്റെയും അമൃത സിങിന്റെയും മകന്‍ ഇബ്രാഹിം അലിഖാന്‍ ആര്‍ച്ചിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മൂവരും താരകുടുംബത്തില്‍ നിന്നുള്ളവരായതിനാല്‍ നെപ്പോട്ടിസം (സ്വജനപക്ഷപാതം) ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. സാധാരണക്കാര്‍ സിനിമയില്‍ ഇടംനേടന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കുമ്പോള്‍ താരങ്ങളുടെ മക്കള്‍ക്ക് അവസരങ്ങള്‍ കയ്യിലെത്തിച്ചു നല്‍കുകയാണ് എന്നാണ് ആക്ഷേപം. മാതാപിതാക്കളുടെ വഴിയിലൂടെ മക്കള്‍ സഞ്ചരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും മാതാപിതാക്കളുടെ താരമൂല്യത്തിന്റെ ആനുകൂല്യം മക്കള്‍ക്ക് ലഭിക്കുന്നതില്‍ പരിഭവിക്കേണ്ടതില്ലെന്നും അനുകൂലിക്കുന്നവര്‍ പറയുന്നു.
Content Highlights: The Archies First Look, Suhana Khan, Agastya Nanda, Khushi Kapoor, Veronica, Archie And Betty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..