ന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമാണ് എസ്എസ് രാജമൗലിയുടെ ബാഹുബലി. സാങ്കേതികമായും സാമ്പത്തികമായും ഇന്ത്യന്‍ സിനിമയുടെ മുന്നേറ്റത്തിന് നാഴികക്കല്ല് പാകിയിരിക്കുകയാണ് ബ്രഹ്മാണ്ഡ വിജയം നേടിയ ഈ ചിത്രം. ഒരു സിനിമാ താരത്തെ സംബന്ധിച്ച് ഏറ്റവും വലിയ സ്വപ്നമായിരിക്കും ഇതുപോലൊരു ചിത്രത്തിന്റെ ഭാഗമാവുക എന്നത്. എന്നാല്‍ ബാഹുബലി വച്ചുനീട്ടിയ അവസരം വേണ്ടെന്ന് വച്ച നിരവധി താരങ്ങളുമുണ്ട്. മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഉണ്ട് അതിൽ എന്നാണ് കേൾക്കുന്നത്.

കട്ടപ്പ- മോഹന്‍ലാല്‍

baahubali 2

സത്യരാജ് അവതരിപ്പിച്ച കട്ടപ്പയുടെ കഥാപാത്രം ആദ്യം തേടിയെത്തിയത് മോഹന്‍ലാലിനെയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം മോഹന്‍ലാല്‍ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നത്രെ. 

ബാഹുബലി- ഹൃത്വിക് റോഷന്‍

baahubali 2

ബാഹുബലി ഒരു ബോളിവുഡ് ചിത്രമായി ഒരുക്കുവാനാണ് രൗജമൗലി ആദ്യം ആലോചിച്ചത്. തുടര്‍ന്ന് ബാഹുബലിയെ അവതരിപ്പിക്കാന്‍ ഹൃത്വിക് റോഷനെ സമീപിച്ചു. എന്നാല്‍ ആ പദ്ധതി ഉപേക്ഷിച്ച് തെലുങ്കില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ബാഹുബലിയ്ക്ക് വേണ്ടി  പ്രഭാസിനെ സമീപിച്ചത്.

ഭല്ലാലദേവൻ- ജോണ്‍ അബ്രഹം, വിവേക് ഒബ്‌റോയി

baahubali 2

ഭല്ലാലദേവനാകാനുള്ള അവസരം ആദ്യം തേടിയെത്തിയത് ജോണ്‍ എബ്രഹാമിനെയായിരുന്നു. എന്നാല്‍ ജോണ്‍ ആ അവസരം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ജോണിന് ശേഷം സംവിധായകന്‍ രൗജമൗലി സമീപിച്ചത് വിവേക് ഒബ്‌റോയിയെ ആയിരുന്നു. വിവേകും കഥാപാത്രത്തെ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അങ്ങിനെയാണ് റാണ ദഗ്ഗുബട്ടിക്ക് അവസരം വീണുകിട്ടുന്നത്.

ശിവകാമി- ശ്രീദേവി

baahubali 2

ബാഹുബലിയിലെ ഏറ്റവും ശക്തയായ സ്ത്രീകഥാപാത്രമായ ശിവകാമിയെ അവതരിപ്പിക്കാന്‍ രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയെയാണ്. എന്നാല്‍ ശിവകാമിയെ അവതരിപ്പിക്കാന്‍ ആറ് കോടി രൂപയാണ് ശ്രീദേവി പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് നല്‍കാന്‍ നിര്‍മാതാവോ സംവിധായകനോ ഒരുക്കമായിരുന്നില്ല. തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ രമ്യ കൃഷ്ണനെ സമീപിക്കുന്നത്. 

ദേവസേന- നയന്‍ താര

baahubali 2

തെന്നിന്ത്യയിലെ താരറാണിയായ നയന്‍ താരയെ ആയിരുന്നു ദേവസേനയുടെ കഥാപാത്രത്തിന് ആദ്യമായി പരിഗണിച്ചത്. മറ്റു ചിത്രങ്ങളുമായി തിരക്കിലായതിനാല്‍ നയന്‍താര അവസരം വേണ്ടെന്നു വച്ചു.

അവന്തിക- സോനം കപൂര്‍

baahubali 2

അവന്തികയാകാന്‍ സംവിധായകന്‍ ആദ്യം സമീപിച്ചത് സോനം കപൂറിനെയായിരുന്നു. ഒരു അഭിമുഖത്തിലാണ് സോനം തന്നെ തേടിവന്ന അവസരത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. ബാഹുബലി ഉപേക്ഷിച്ചതിന്റെ കാരണം സോനം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.