ചെന്നൈ: ഉയരക്കുറവ് കൊണ്ട് തമിഴ് സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ തവക്കള എന്ന ബാബു (47) അന്തരിച്ചു. ചെന്നൈ വടപളനി സ്വദേശിയാണ്. ചെന്നൈയിലായിരുന്നു അന്ത്യം.

ചിത്രീകരണം നടക്കുന്ന മലയാളചിത്രം ഗാന്ധിനഗറില്‍ ഉണ്ണിയാര്‍ച്ചയാണ് അവസാന ചിത്രം. തവക്കളയുടെ രണ്ടാമത്തെ മലയാള ചിത്രമായിരുന്നു ഇത്. 1984ല്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത വനിതാ പോലീസിലാണ് ഇതിന് മുന്‍പ് അഭിനയിച്ചത്.

ഭാഗ്യരാജിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മുന്താണി മുടിച്ച് എന്ന ചിത്രത്തിലൂടെയാണ് തവക്കള ശ്രദ്ധേയനാവുന്നത്. ഈ ചിത്രത്തിനുശേഷമാണ് അതിലെ കഥാപാത്രത്തിന്റെ  പേര് ബാബുവിന്റെ സ്വന്തം പേരായി മാറിയത്. പിന്നീട് നാല്‍പത് വര്‍ഷം സിനിമാരംഗത്ത് സജീവമായ ബാബു വിവിധ ഭാഷകളിലായി നാല്‍പതോളം ചിത്രങ്ങളിലും വേഷമിട്ടു. രജനികാന്തിനൊപ്പവും അഭിനയിച്ചിട്ടുണ്ട്.