പ്പറേഷന്‍ ജാവയ്ക്ക് ശേഷം സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 'സൗദി വെള്ളക്ക' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. 'തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാ വിശ്വസിക്കു വോ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

ഒരു സ്ത്രീയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. പുതുമുഖമായ ദേവി വര്‍മ്മമാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലുക്മാന്‍, ബിനു പപ്പു, സുധിക്കോപ്പാ, കൊച്ചിയിലെ പ്രശസ്ത ചവിട്ടുനാടകക്കാരനായ ഐ.ടി. ജോസ്, ഗോകുലന്‍ എന്നിവരും ചിത്രത്തിലുണ്ട്. കൂടാതെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കും.

ഛായാഗ്രഹണം - ശരൺ വേലായുധൻ , ചിത്രസംയോജനം - നിഷാദ് യൂസഫ് , സഹനിർമ്മാണം - ഹരീന്ദ്രൻ , ശബ്ദ രൂപകൽപന - വിഷ്ണു ഗോവിന്ദ് -ശ്രീശങ്കർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സംഗീത് സേനൻ , സംഗീതം - പാലീ ഫ്രാൻസിസ്, ഗാന രചന - അൻവർ അലി , രംഗപടം - സാബു മോഹൻ , ചമയം - മനു മോഹൻ , കാസ്റ്റിംഗ് ഡയറക്ടർ - അബു വാളയംകുളം  വസ്ത്രലങ്കാരം - മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി.കെ , നിശ്ചലഛായഗ്രാഹണം - ഹരി തിരുമല , പ്രൊഡക്ഷൻ കോർഡിനേറ്റർ - മനു ആലുക്കൽ പരസ്യകല - യെല്ലോടൂത്സ്. 

Content Highlights: Tharun Moorthy second Peoject, Saudi Vellakka Movie, Operation Java, Malayalam Cinema