-
ബിഗ് ബോസ് തമിഴ് മൂന്നാം സീസണിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് തര്ഷന്. തര്‍ഷനും നടി സനം ഷെട്ടിയുമായുള്ള പ്രണയബന്ധവും അതേത്തുടര്‍ന്നുണ്ടായ വിവാദങ്ങളും അടുത്തിടെ വലിയ വാര്‍ത്തയായിരുന്നു. തന്നെ വിവാഹം ചെയ്യുന്നില്ലെന്ന പേരില്‍ സനം ഷെട്ടി തര്‍ഷനെതിരെ പോലീസില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തനിക്കെതിരെ ആരോപണങ്ങളുമായെത്തിയ നടിയോടു പ്രതികരണമറിയിച്ച് തര്‍ഷനും രംഗത്തു വന്നിരുന്നു. തനിക്കു സ്വാതന്ത്ര്യം നല്‍കാത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്നും തര്ഷന് അറിയിച്ചിരുന്നു.
അതിനു പിന്നാലെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് തര്ഷന്. സനവുമായുള്ള ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ താത്പര്യമില്ലെന്ന് തുറന്നു പറഞ്ഞുകൊണ്ട് ഒരു കുറിപ്പോടെയാണ് തര്ഷന് പിന്‍വാങ്ങുന്നത്.
തര്‍ഷന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
ബന്ധങ്ങള്‍ പല കാരണങ്ങള്‍ കൊണ്ടും ശിഥിലമാകും. രണ്ടിലൊരാളോ രണ്ടാളുമോ സന്തോഷമായിരിക്കുന്നില്ലെങ്കില് ഏറ്റവും നല്ല തീരുമാനം പിരിയുക എന്നതു തന്നെയാണ്. അതല്ലെങ്കില്‍ സാഹചര്യങ്ങള്‍ ഒന്നുകൂടി വഷളാകും. പരിപൂര്ണസംതൃപ്തിയില്ലെങ്കില് ആ ബന്ധം മുമ്പോട്ടു കൊണ്ടു പോകുന്നതില്‍ ഒരു അര്‍ഥമില്ല. അതാരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ലതാനും. ഈ വ്യക്തിയെ ഞാന്‍ അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. സാഹചര്യങ്ങള്‍ സുഖകരമല്ലാതെ വന്നു. യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ അവരും തയ്യാറായില്ല. എന്നിട്ട് മന:പൂര്‍വം എന്നെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. ആരോപണങ്ങളൊന്നും തന്നെ ശരിയല്ല. എന്റെ വ്യക്തിത്വത്തെ പരീക്ഷിക്കുകയാണ് മീഡിയയും സത്യമറിയാത്ത മറ്റു പലരും ഇപ്പോള്‍ ചെയ്യുന്നത്.
ഇതില്‍ ഞാനേറെ വേദനിക്കുന്നു. അതിനാല്‍ തന്നെ സോഷ്യല്‍മീഡിയയില്‍ നിന്നും അകന്നു നില്ക്കാന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നറിയാം. ഞാനിതില്‍ നിന്നും ഒരുപാടു പഠിച്ചു. ഇപ്പോള്‍ എന്റെ ഭാവിയിലും കരിയറിലുമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. എനിക്കൊപ്പം നിന്ന ഏവരോടും നന്ദിയറിയിക്കുന്നു.
Content Highlights : tharshan istagram post big boss tamil sanam shetty marriage
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..