പ്രാര്‍ത്ഥനകൾ കൊണ്ട് ദെെവത്തെ  പൊറുതിമുട്ടിക്കുകയാണ് സിനിമാക്കാര്‍. വിവിധ ഭാഷകളിലുള്ള സിനിമാക്കാരുടെ പ്രാര്‍ഥനകളാണ് തരംഗം’ ടീസർ. നായകനോ നായികയോ ടീസറിലില്ല. മലയാള സിനിമയിലെ ജനപ്രിയ പ്രാര്‍ഥനകളും ടീസറിൽ നിറയുന്നുണ്ട്. ഒപ്പം ചിത്രത്തിലെ ഡയലോഗുകളുമുണ്ട്.

പതിവ് ടീസറുകളില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഓഡിയോ ടീസറാണ്  ചിത്രത്തിൻ്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. 

ടൊവിനോയുടെ പുതിയ ചിത്രമാണ് തരംഗം. 'തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമിക്കുന്നത് ധനുഷിന്റെ ഉടമസ്ഥതയിലുള്ള  വണ്ടർബാർ ഫിലിംസും മിനി സ്റ്റുഡിയോസും ചേർന്നാണ്.  വുണ്ടര്‍ബാര്‍ ഫിലിംസ്  ആദ്യമായി നിര്‍മ്മിക്കുന്ന മലയാള ചിത്രമാണിത്. 

ടൊവിനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  ഡൊമിനിക് അരുണ്‍ ആണ് ചിത്രം സംവിധാനം  ചെയ്യുന്നത്.

ടീസര്‍ കാണാം