
-
തപ്സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപ്പഡ് ചിത്രം വലിയ ചര്‍ച്ചയാകുന്നു. ഭാര്യയെ അല്ലെങ്കില്‍ ജീവിതപങ്കാളിയെ തല്ലിയാല്‍ നിസ്സാരവല്‍ക്കരിക്കുന്ന പൊതുസമൂഹത്തോടുള്ള ചൂണ്ടുവിരലാണ് അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ഈ ചിത്രം.
സ്നേഹം അല്ലെങ്കില്‍ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് അനുഭവ് സിന്‍ഹ ഈ ചിത്രത്തിലൂടെ നല്‍കുന്നത്. അതുകൊണ്ടു തന്നെയാണ് തപ്പഡ് വലിയ ചര്‍ച്ചയാകുന്നതും.
തപ്പഡിന്റെ രണ്ടാമത്തെ ട്രെയ്ലര് പുറത്തിറങ്ങിയപ്പോള്‍ വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് തപ്സി. തപ്സിയുടെ കഥാപാത്രത്തെ ഭര്‍ത്താവ് തല്ലുന്നതാണ് ട്രെയ്ലറിലുള്ളത്. ഈ ട്രെയ്ലര് എല്ലാവരും റിപ്പോര്‍ട്ട് ചെയ്യണമെന്നും ഗാര്‍ഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ റിപ്പോര്‍ട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കമുള്ള ദൃശ്യങ്ങള്‍ കാണുന്നത് അവസാനിപ്പിക്കണമെന്നും തപ്സി ആഹ്വാനം ചെയ്യുന്നു.
Content Highlights: Thappad' trailer 2, Taapsee Pannu asks audience to report trailer and ban this content on Youtube
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..