Her Space short film
ഗ്രാന്മ ക്രിയേഷന്റെ ബാനറില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് പതിമൂന്നാം ദേശീയ സമ്മേളനത്തിനു വേണ്ടി ഒരുക്കിയ ഷോര്‍ട്ട് ഫിലിം 'തന്റേടം, ഹെര്‍ സ്പേസ്' പ്രേക്ഷക ശ്രദ്ധ നേടുന്നു. മേഘന രമേശ് സംവിധാനം ചെയ്ത ചിത്രത്തിന്റെ ആശയവും തിരക്കഥയും ഒരുക്കിയത് അശ്വതി വി, റിഷിദാസ് എന്നിവരാണ്.
ഒരു ആണധികാര സമൂഹത്തില്‍ വ്യത്യസ്ത തുറകളില്‍ ജീവിക്കുന്ന സ്ത്രീകള്‍ അവരുടെ ദൈനംദിന ജീവിതത്തില്‍ നേരിടേണ്ടിവരുന്ന വളരെ പിന്തിരിപ്പനായ ചോദ്യങ്ങളെയും അവസ്ഥകളെയും നിയന്ത്രണങ്ങളെയും അത്തരം ചട്ടക്കൂടുകളില്‍ നിന്നും പുറത്തു വരാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും പ്രതിപാദിക്കുന്നതാണ് ഷോര്‍ട്ട് ഫിലിം.
ക്യാമറ സുജിത്ത് വിശ്വംഭരനും എഡിറ്റിംഗ് പ്രസാദ് നാരായണനും നിര്‍വഹിച്ചിരിക്കുന്നു. ഉഷ. എന്‍, ലയ മരിയ ജെയ്സണ്‍, അരുണിമലക്ഷ്മി, ദേവിക ഉദയന്‍, ബിന്ദിയ എന്നിവരാണ് അഭിനേതാക്കള്‍.
Content Highlights: Thantedam , Her Space short film
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..