Binny Rinky Benjamin, Anoop Lal
അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ, ജനമൈത്രി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ബിന്നി റിങ്കി ബെഞ്ചമിൻ വിവാഹിതയായി. സിനിമ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന അനൂപ് ലാലാണ് വരൻ. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസിലാണ് റിങ്കി ആദ്യമായി വേഷമിട്ടത്. സഖി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ബിന്നി അവതരിപ്പിച്ചത്. ഷൈജു കുറിപ്പ് നായകനായെത്തിയ ജനമൈത്രിയിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.
ഗിരീഷ് എഡിയുടെ സംവിധാനത്തിൽ ഒരു കൂട്ടം പുതുമുഖങ്ങൾ അണിനിരന്ന തണ്ണീർമത്തൻ ദിനങ്ങളിലെ അധ്യാപികാ കഥാപാത്രം ഏറെ ശ്രദ്ധ നേടി.
Content Highlights : Thanneermathan Dinangal Fame Binny Rinky Benjamin Wedding
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..