തന്മയി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി


Thanmayi First Look Poster Release

കുടുംബജീവിതത്തിന്റെ സുരക്ഷിതത്വവും തണലും പ്രതീക്ഷിച്ച് ഭര്‍തൃഗൃഹത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന സ്ത്രീ, താന്‍ ഏറ്റവും അരക്ഷിതയായിരിക്കുന്നത് അവിടമാണന്ന് തിരിച്ചറിയുമ്പോഴുണ്ടാകുന്ന അവളുടെ മനോവ്യാപാരങ്ങളിലൂടെയും തുടര്‍ന്ന് നടത്തുന്ന പോരാട്ടജീവിതത്തിന്റെയും നേര്‍ക്കാഴ്ച്ചയുമായെത്തുന്ന സിനിമയാണ് തന്‍മയി. തീര്‍ത്തുമൊരു സ്ത്രീപക്ഷ സിനിമയായ തന്‍മയി സംവിധാനം ചെയ്യുന്നത് നവാഗതനായ സജി കെ പിള്ളയാണ്. ഉടന്‍ ചിത്രീകരണമാരംഭിക്കുന്ന തന്‍മയിയുടെ ടൈറ്റില്‍ , ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍, എറണാകുളം അബാദ് പ്‌ളാസ്സയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവ് റിലീസ് ചെയ്തു.

ടീന ഭാട്യയാണ് നായികയാകുന്നത്. ഒപ്പം ട്രയാത്തലന്‍ ചാമ്പ്യനും അയണ്‍മാന്‍ എന്നറിയപ്പെടുകയും ചെയ്യുന്ന ബിനീഷ് തോമസ്, അലാനി, ബിജു വര്‍ഗീസ്, വി കെ കൃഷ്ണകുമാര്‍, മായ കൃഷ്ണകുമാര്‍ , നൗഫല്‍ഖാന്‍ , ലേഖ ഭാട്യ, വിജയന്‍ എങ്ങണ്ടിയൂര്‍, അനീഷ് മാത്യു എന്നിവരും അഭിനയിക്കുന്നു. ബാനര്‍ - മാര്‍ക്ക്‌സ് പ്രൊഡക്ഷന്‍സ്, നിര്‍മ്മാണം - മായ കൃഷ്ണകുമാര്‍ , സംവിധാനം - സജി കെ പിള്ള , കഥ, തിരക്കഥ - എന്‍ ആര്‍ സുരേഷ്ബാബു, ഛായാഗ്രഹണം - രതീഷ് മംഗലത്ത്, പശ്ചാത്തലസംഗീതം - കിളിമാനൂര്‍ രാമവര്‍മ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ലേഖ ഭാട്യ, കല- വിനീഷ് കണ്ണന്‍, ചമയം - ദൃശ്യ, ഡിസൈന്‍സ് - ആനന്ദ് പി എസ് , പി ആര്‍ ഓ -അജയ് തുണ്ടത്തില്‍ .

Content Highlights: thanmayi new malayalam movie first look poster released


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented