ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സഹീദ് അറാഫത്താണ് സംവിധാനം ചെയ്യുന്നത്. ശ്യാം പുഷ്‌കരനാണ്  തിരക്കഥ ഒരുക്കുന്നത്. ക്രൈം ഡ്രാമയായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

വര്‍ക്കിങ്ങ് ക്ലാസ് ഹീറോയുടേയും ഫഹദ് ഫാസില്‍  ആന്‍ഡ് ഫ്രണ്ട്‌സിന്റേയും ബാനറില്‍  ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍  തോമസ്, ശ്യാം പുഷ്‌കരന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ബിജിപാലാണ് സംഗീതം. 2017 ല്‍  പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് സഹീദ്. ചിത്രത്തിന്റെ പ്രഖ്യാപനം ദിലീഷ് പോത്തനും ഫഹദും തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിര്‍വഹിച്ചു.

ദിലീഷ് പോത്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരെ...

ഞങ്ങളുടെ രണ്ടാമത്തെ നിര്‍മ്മാണ സംരഭമാണ് തങ്കം . ഫഹദ് ഫാസില്‍  ആന്‍ഡ് ഫ്രണ്ട്‌സുമായി ചേര്‍ന്ന് തന്നെ.

വളരെ കാലമായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത്.

തങ്കം ഒരു ക്രൈം ഡ്രാമയാണ്. ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാര്‍ നിങ്ങള്‍ക്ക് മുന്‍ പരിചയമുള്ളവര്‍  തന്നെ. അടുത്ത വര്‍ഷം ചിത്രം റിലീസിനെത്തും.
സ്‌നേഹം, നന്ദി.

Dileesh

Content Highlights : Thankam New Malayalam Movie Starring Fahad Faasil Dileesh Pothan Joju Directed By Saheed Arafath