തങ്കം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/official.vineethsreenivasan
ബിജു മേനോനും വിനീത് ശ്രീനിവാസനും മുത്ത്, കണ്ണന്‍ എന്നീ കഥാപാത്രങ്ങളായെത്തിയ 'തങ്കം' മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനം തുടരുന്നു. തിയേറ്ററുകളില്‍ തന്നെ കാണേണ്ട മികച്ചൊരു ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
തിരക്കഥയില്‍ ശ്യാം പുഷ്‌കരന്‍ സ്വീകരിച്ചിരിക്കുന്ന വ്യത്യസ്തതയും സംവിധായകന്‍ സഹീദ് അറാഫത്തിന്റെ മികച്ച മേക്കിങ്ങും കൈയടി നേടുന്നുണ്ട്. ബിജു മേനോന്‍, വിനീത്, അപര്‍ണ ബാലമുരളി, കൊച്ചുപ്രേമന്‍, ഗിരീഷ് കുല്‍ക്കര്‍ണി തുടങ്ങിയ താരങ്ങളുടെ പ്രകടനവും ശ്രദ്ധ നേടിയിരുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഗൗതം ശങ്കറാണ് ഛായാഗ്രഹണം, ബിജി ബാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്‌സ് സേവ്യറും നിര്‍വ്വഹിച്ചിരിക്കുന്നു.
Content Highlights: thankam movie update vineeth sreenivasan biju menon aparna balamurali
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..