തങ്കം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/IamBijuMenon/photos
തങ്കം സിനിമയുടെ വിജയത്തിന് പിന്നാലെ സക്‌സസ് ട്രെയിലർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ജോജിക്കു ശേഷം ശ്യാം പുഷ്‌കരൻ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്തത് സഹീദ് അറാഫത്ത് ആണ്. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ വിനീത് ശ്രീനിവാസൻ, അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗൽ, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീതം. എഡിറ്റിങ് കിരൺ ദാസും കലാ സംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ച ചിത്രത്തിൽ സൗണ്ട് ഡിസൈൻ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.
ആക്‌ഷൻ -സുപ്രീം സുന്ദർ, ജോളി ബാസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈൻ -മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -ബിനു മണമ്പൂർ, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് -രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്, വിഎഫ്എക്സ് -എഗ് വൈറ്റ് വിഎഫ്എക്സ്, ഡി.ഐ -കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടർ -പ്രിനീഷ് പ്രഭാകരൻ. പി.ആർ.ഓ-ആതിര ദിൽജിത്ത്
Content Highlights: thankam movie success trailer, vineeth sreenivasan, biju menon, saheed arafath, shyam pushkaran
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..