ജനപ്രീതിയുടെ 'തങ്ക'സ്പർശം; ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളുമായി രണ്ടാം വാരത്തിലേക്ക്


മുത്ത്, കണ്ണൻ എന്നിവരുടെ ജീവിതത്തിലൂന്നിയാണ് സിനിമയുടെ കഥ നീങ്ങുന്നത്.

തങ്കം സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/official.vineethsreenivasan

കേരളത്തിൽ മിക്ക വീടുകളിലും സ്വർണ്ണത്തെ പറ്റി ഒരു വട്ടമെങ്കിലും സംസാരം നടക്കാതെയുണ്ടാകില്ല. ജനനം മുതൽ മരണം വരെയുള്ള ജീവിത പന്ഥാവിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വര്‍ണ്ണം ഓരോ മനുഷ്യനുമായും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. ഓരോ വീട്ടിലും സ്വര്‍ണ്ണത്തിന്‍റെ വിലയേറ്റവും വിലകുറവും ചലനം സൃഷ്ടിക്കാറുണ്ട് താനും. മറ്റൊരു തരത്തിൽ പറഞ്ഞാൽ പലരുടേയും പല കച്ചവടങ്ങളുടേയും ഉള്ളടക്കം ഇതുമായി ബന്ധപ്പെട്ടിരിക്കുന്നുമുണ്ട്.

ബിജു മേനോനും വിനീത് ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തങ്കം’ എന്ന സിനിമ പറയുന്നതും തങ്കത്തിളക്കത്തിന് പിറകേയുള്ള ജീവിത സഞ്ചാരങ്ങളുടെ കഥയാണ്. മുത്ത്, കണ്ണൻ എന്നിവരുടെ ജീവിതത്തിലൂന്നിയാണ് സിനിമയുടെ കഥ നീങ്ങുന്നത്. ഇവരുടെ സൗഹൃദം, കുടുംബം, കച്ചവടങ്ങള്‍ ഇവയിലൂടെയൊക്കെ മുന്നേറുന്ന കഥാഗതിയിൽ ഒരു മുംബൈ പോലീസ് ഓഫീസറും സംഘവും എത്തുന്നതോടെയാണ് ചിത്രം ആകാംക്ഷ ജനിപ്പിക്കുന്ന മുഹൂർത്തങ്ങളിലൂടെ നീങ്ങുന്നത്. തീർച്ചയായും പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നതെല്ലാം സിനിമയിലുണ്ട്.

‘പുറമേ നിന്ന് നോക്കുന്ന മഞ്ഞളിമയൊക്കെയേ ഈ ഫീൽഡിനുള്ളൂ’ എന്ന് ഒരിക്കൽ ബിജു മേനോൻ അവതരിപ്പിക്കുന്ന മുത്ത് എന്ന കഥാപാത്രം ചിത്രത്തിൽ പറയുന്നുണ്ട്. അതാണ് സിനിമ പറഞ്ഞുവയ്ക്കുന്നതും. സ്വർണ്ണ കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏതാനും സാധാരണക്കാരുടെ യഥാർത്ഥ ജീവിതം ഏതു വിധേനയുള്ളതാണെന്നും സിനിമ ചർച്ച ചെയ്യുന്നു.

ഭാവന സ്റ്റുഡിയോയും വർക്കിങ് ക്ലാസ് ഹീറോയും ചേർന്ന് നിർമ്മിച്ച് ശ്യാം പുഷ്കരൻ തിരക്കഥയിൽ സഹീദ് അറാഫത്താണ് തങ്കം സംവിധാനം ചെയ്തത്. ഗിരീഷ് കുൽക്കർണി, ഇന്ദിര പ്രസാദ്, അപർണ ബാലമുരളി, കൊച്ചുപ്രേമൻ, കലൈയരസൻ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട്. ജനുവരി 26ന് തിയറ്ററുകളിലെത്തിയ ചിത്രം തിയേറ്ററുകളിൽ പ്രേക്ഷക പ്രീതി നേടി രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.

Content Highlights: thankam movie second week update, vineeth sreenivasan, biju menon, aparna balamurali

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023


lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


pakistan

1 min

വാട്സ്ആപ് സന്ദേശത്തിൽ ദൈവനിന്ദയെന്ന് പരാതി; പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ച് പാക് കോടതി

Mar 25, 2023

Most Commented