'തങ്കം' പോസ്റ്റർ | photo: special arrangements
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന 'തങ്കം' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 26-ന് തീയേറ്റര്‍ റിലീസിനെത്തും.
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെക്കൂടാതെ അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരും ചിത്രത്തിലുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിരവധി മറാത്തി, തമിഴ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്, കോസ്റ്യൂം ഡിസൈന്‍ - മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്ട്രോളര് -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്.
കോ പ്രൊഡ്യൂസേഴ്സ് -രാജന് തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് -എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ. കളര്‍ -പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്, മാര്‍ക്കറ്റിങ് -ഒബ്സ്ക്യൂറ. . പി.ആർ.ഒ ആതിര ദിൽജിത്ത്. ഭാവനാ റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്.
Content Highlights: thankam malayalam movie trailer released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..