-
ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച സിനിമയായിരുന്നു തമാശ. ചെറുപ്പത്തിലേ തലയില്‍ കഷണ്ടി കയറിയ അധ്യാപകനായി വിനയ് ഫോര്‍ട്ടും തടിച്ച പ്രകൃതക്കാരിയായ ചിന്നു ചാന്ദ്‌നിയും അഭിനയിച്ച ചിത്രം സമൂഹത്തിന്റെ ശരീരസങ്കല്‍പങ്ങളെ പൊളിച്ചെഴുതി, വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. അഷ്‌റഫ് ഹംസ എന്ന പുതുമുഖമാണ് സിനിമ സംവിധാനം ചെയ്തത്. ചിത്രം റിലീസായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. റിലീസ് ദിവസം സിനിമ കാണാന്‍ ഇറങ്ങിയ ഓര്‍മ്മ പങ്കുവെച്ചുകൊണ്ടുള്ള അഷ്‌റഫിന്റെ പോസ്റ്റ് വൈറലാവുകയാണ്.
അഷ്‌റഫ് ഹംസയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
' തമാശ '
................
ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സര്‍ .. അതു കൊണ്ട് വേഗത കൂടിപ്പോയതാണ് ..
പോലീസുകാര്‍ ചിരിയോടെ അടുത്തേക്ക് വന്നു,
'ഓ, ഡയറക്ടര്‍ ആണല്ലേ ..
ഏതാ പടം ' ..?
'തമാശ' ..
All the best ..
ധൈര്യമായി പോകൂ ..
ഇത്രേം വേഗത വേണ്ട ..
എല്ലാവരും ചിരിയോടെ ആശംസിച്ചു.
നന്നായി വരുമെന്ന് ....
Thank you All .....
സമീര്‍ താഹിര്‍ ആയിരുന്നു ഛായാഗ്രഹണം. ദിവ്യ പ്രഭ, ഗ്രേസ് ആന്റണി, ജോണ്‍ ക്ലാരിനെറ്റ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. മുഹ്സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്സ് വിജയനാണ് സംഗീതം നല്‍കിയത്. സമീര്‍ താഹിറിനൊപ്പം ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Content Highlights : thamasha movie competes one year of release ashraf hamsa director fb post vinay fort
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..