പ്രമുഖരെ ആദരിക്കുന്ന ചടങ്ങില്‍ എത്തിയ സംവിധായകന്‍ ഐ.വി.ശശിക്കും സീമയ്ക്കും വന്‍ സ്വീകരണമായിരുന്നു. തലശ്ശേരിക്കാരനായ നടന്‍ വിനീതും സദസ്സില്‍ പ്രിയരില്‍ പ്രിയങ്കരനായി.
തലശ്ശേരി: ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ സിനിമാരംഗത്തുള്ളവരുടെ സാന്നിധ്യക്കുറവിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതുമായി ബന്ധപ്പെടുത്തിയാണ് മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകന്‍ സംസാരിച്ചത്. ആരുവന്നാലും വന്നില്ലേലും പ്രശ്നമില്ല, സിനിമയുണ്ടാകും.
സിനിമയെ തകര്‍ക്കാന്‍ കഴിയില്ല. ഇന്ന് ഞാന്‍ തിളങ്ങി, നാളെ മറ്റൊരാള്‍. ആഗ്രഹിക്കാന്‍ പഠിപ്പിച്ച അച്ഛന് അവാര്‍ഡ് കൊടുക്കുകയാണെന്ന് വിനായകന്‍ പറഞ്ഞു. സിനിമയില്ലെങ്കിലും കുഴപ്പമില്ല എന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.എളുപ്പമാണ് ചിറകൊടിക്കുക, എന്നാല്‍ എളുപ്പമല്ല നിസ്സാരമായി നില്‍ക്കുകയെന്ന് മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ രജിഷ വിജയന്‍ പറഞ്ഞു.
അവാര്‍ഡ് സ്വീകരിച്ചശേഷം നടത്തിയ മറുപടിപ്രസംഗത്തിലാണ് ഇത്തരത്തില്‍ പറഞ്ഞത്. സിനിമയിലെ സമീപകാലസംഭവങ്ങള്‍ അവാര്‍ഡ് വേദിയില്‍ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരും ഇതുസംബന്ധിച്ച് സംസാരിച്ചില്ല.
അതിനിടയില്‍ സിനിമാരംഗത്തെ സംഭവങ്ങള്‍ സംബന്ധിച്ച ഒളിയമ്പായി രജിഷയുടെ വാക്കുകള്‍ മാറി. സിനിമാമേഖലയിലെത്താന്‍ ഇടയാക്കിയ അച്ഛനും അമ്മയ്ക്കും രജിഷ അവാര്‍ഡ് സമര്‍പ്പിച്ചു.ചില തെറ്റായ പ്രവണതയുടെ പേരില്‍ സിനിമാമേഖലയ്ക്കെതിരായ പ്രചാരണം നിലനില്‍ക്കുന്നുവെന്ന് അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനശേഷം ഒരപശബ്ദംപോലും ഇത്തവണയുണ്ടായില്ലെന്ന് നടന്‍ മുകേഷ് എം.എല്‍.എ. പറഞ്ഞു.
അവാര്‍ഡ് രാഘവന്‍മാസ്റ്ററുടെ ഓര്‍മ്മയ്ക്കുമുന്നില്‍ സമര്‍പ്പിക്കുന്നതായി സംഗീതസംവിധാനത്തിനുള്ള അവാര്‍ഡ് നേടിയ എം.ജയചന്ദ്രന്‍ പറഞ്ഞു. നാടകവുമായി ഇതുപോലെ തലശ്ശേരിയില്‍ വരണമെന്ന് ആഗ്രഹമുള്ളതായി കെ.പി.എ.സി. ലളിത പറഞ്ഞു.