മിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ റിലീസ് തിയ്യതി മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചതെന്നാണ് അണിയറപ്രവര്‍ത്തകരുടെ വിശദീകരണം. ഈ മാസം 23ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കൊവിഡ് മുമ്പത്തേക്കാള്‍ രൂക്ഷമാകുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിയും വന്ന സാഹചര്യത്തിലാണ് റിലീസ് തിയ്യതി മാറ്റിവെക്കേണ്ടി വന്നത്. 

ജയലളിതയായി കങ്കണ റണാവത്ത് എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ ട്രെയ്ലറിനും വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്. എ.എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കങ്കണയ്ക്കു പുറമേ അരവിന്ദ് സ്വാമി, നാസര്‍, സമുദ്രക്കനി, മധുബാല, ഭാഗ്യശ്രീ എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി.വി. പ്രകാശ് കുമാര്‍ ആണ് സംഗീതം.

#Thalaivi has always been about people first and in these times, people and their safety comes first. Stay safe...

Posted by Kangana Ranaut on Friday, 9 April 2021

Content highlights : thalaivi tamil movie starring kangana ranaut release date postponed