തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യുടെ ട്രെയ്ലർ പുറത്തിറങ്ങി. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കങ്കണ റണാവത്താണ് ജയലളിതയായി വേഷമിടുന്നത്. എം.ജി.ആറായി അരവിന്ദ് സ്വാമിയെത്തുമ്പോൾ ശശികലയായി വേഷമിടുന്നത് മലയാളി നടി ഷംന കാസിമാണ്. 

ഏപ്രിൽ 23 നാണ് ചിത്രം  പ്രദർശനത്തിനെത്തുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. ബാഹുബലിക്കും മണികർണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആർ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറിൽ വിഷ്ണു വരദനാണ് നിർമാണം. ജി വി പ്രകാശ് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷൻ ഡയറക്ടർ സിൽവയുമാണ്. 

Content Highlights: Thalaivi movie trailer Kangana ranaut AL Vijay Aravind Swamy Shamna Kasim April 21 releaseWATCH VIDEO

Life reel

അപകടകാരികളായ രണ്ടു സ്നൈപേഴ്‌സും.. ഇറാനിലെ സി.ഐ.എ ഓപ്പറേഷനും | Life Reel & Real