ആരാധകരുടെ ഏറെ നാളായുള്ള കാത്തിരുപ്പിന് വിരാമമിട്ട് തല അജിത് നായകനായെത്തുന്ന വലിമൈയുടെ മോഷൻ പോസ്റ്റർ പുറത്ത്. ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ്ലുക്കുമായാണ് മോഷൻ പോസ്റ്റർ ഇറങ്ങിയത്.

' നേർക്കൊണ്ട പാർവൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഐശ്വരമൂർത്തി ഐപിഎസ് എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് വലിമൈ. റേസിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമായ വലിമൈയുടെ നിർമാണം ബോണി കപൂറാണ്. സംഗീതം- യുവൻ ശങ്കർ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്

content highlights : thala ajith valimai first look motion poster trending