കൻ വിജയ് മെർസലിന്റെ വിജയത്തിന്റെ ആവേശത്തിൽ കഴിയുമ്പോൾ ശ്രദ്ധേയമായൊരു വേഷം ചെയ്യാൻ ഒരുങ്ങുകയാണ് അച്ഛൻ എസ്.എ . ചന്ദ്രശേഖർ. സാമൂഹ്യ പ്രവര്‍ത്തകനും ട്രാഫിക് പോലീസ് കോൺസ്റ്റബിളുമായിരുന്ന ട്രാഫിക് രാമസ്വാമിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് തമിഴിലെ സൂപ്പർ ഹിറ്റ് നിർമാതാവായ ചന്ദ്രശേഖർ അഭിനയിക്കുന്നത്. സംഭവബഹുലമായ ജീവിതം നയിക്കുന്ന രാമസ്വാമിയെയാണ് ചന്ദ്രശേഖർ അവതരിപ്പിക്കുന്നത്. ധനുഷ് നായകനായ കൊടിയാണ് ചന്ദ്രശേഖർ അവസാനമായി അഭിനയിച്ച ചിത്രം. കൊടി നിർമിച്ചതും ചന്ദ്രശേഖർ തന്നെയാണ്.

എണ്‍പത്തിമൂന്നാം വയസ്സിലും സാമൂഹ്യ സേവനം കര്‍മമാക്കിയ ആളാണ് ട്രാഫിക് രാമസ്വാമി. പൊതുപ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന രാമസ്വാമി എന്നും ഒരു വാർത്താതാരമാണ്.

നിര്‍മാതാവും നടനുമായ ആര്‍.കെ സുരേഷാണ് ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകനായി എത്തുന്നത്. കടുത്ത അജിത് ആരാധകന്‍ കൂടിയായ ആര്‍.കെ സുരേഷ് ബില്ല പാണ്ടി എന്ന പുതിയ ചിത്രത്തില്‍ തലയുടെ കട്ട ആരാധകനായി അഭിനയിക്കുന്നുമുണ്ട്.