Photo | https:||twitter.com|TCinewoods
തല അജിത് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബോണി കപൂറാണ്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകളും ചിത്രങ്ങളും മറ്റും ആരാധകർക്കിടയിൽ വൈറലാകുന്ന വേളയിൽ ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
ബോണി കപൂറാണ് ഇക്കാര്യം ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. തല 61 എന്ന പേരിൽ അറിയപ്പെടുന്ന ഈ ചിത്രം അജിത്-എച്ച് വിനോദ്-ബോണി കപൂർ ടീം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകും.
നേരത്തെ നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിൽ മൂവരും ഒന്നിച്ചിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബർ അവസാനത്തോടെയോ നവംബറോടെയോ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം വലിമൈയിൽ ഐ.പി.എസ് ഓഫീസറായിട്ടാണ് അജിത് എത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് റഷ്യയിൽ പൂർത്തിയായത്. അടുത്ത വർഷം പൊങ്കലിന് വിജയ് ചിത്രം ബീസ്റ്റിന് ഒപ്പമാകും വലിമൈയും പ്രദർശനത്തിന് എത്തുക.
കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് " വലിമൈ ".
content highlights : Thala 61 Ajith to reunite with H Vinoth and Boney Kapoor for his next after Valimai
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..