താക്കറേ എന്ന ചിത്രത്തിന്റെ മറാത്തി ട്രെയിലറില്‍ കേട്ട മുദ്രാവാക്യം ബാല്‍ സാഹിബിന്റേതു തന്നെയാണെന്നും അതു ലക്ഷക്കണക്കിനാളുകളുടെ മുന്നില്‍ വച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങളാണെന്നുമുള്ള വാദവുമായി സംവിധായകന് അഭിജിത് പന്‍സേ രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തു വിട്ട ട്രെയിലറിനെച്ചൊല്ലി നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ബാല്സാഹിബിന്റെ വാക്കുകള്‍ തന്നെയാണത്. അത് ചരിത്രമാണ്. പലയിടത്തും അദ്ദേഹം പറഞ്ഞിട്ടുള്ളതുമാണ്. അദ്ദേഹത്തിന്റെ മാഗസിനുകള്‍ പരിശോധിച്ചാല്‍ കാണാം, ദക്ഷിണേന്ത്യയിലെ ജനങ്ങളെപ്പറ്റിയുള്ള കാര്ട്ടൂണുകള്. ആ വ്യക്തിത്വത്തെ തുറന്നു കാട്ടാനാണ് സിനിമയിലൂടെ ഉദ്ദേശിച്ചത്. വിവാദങ്ങള്‍ ചുറ്റിപ്പറ്റിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.' അഭിജിത് പന്‍സെ വ്യക്തമാക്കി.
'ആ വ്യക്തിയെ അഭ്രപാളിയിലൂടെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ ഉപയോഗപ്പെടുത്തി എന്നതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ എവിടെയും ലഭ്യമാണ്. യൂ ട്യൂബിലും മറ്റു പ്ലാറ്റ്ഫോര്മുകളിലുമായി.. ലക്ഷോപലക്ഷം ആളുകള്‍ക്കു മുന്നില്‍ അദ്ദേഹം സംസാരിച്ച കാര്യങ്ങള്‍ അതേ പടി എടുത്ത് പുനരവതരിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ മെനഞ്ഞെടുത്ത പ്രസ്താവനകളൊന്നും തന്നെ സിനിമയിലില്ല. ശിവസേന എന്നത് ഒറ്റദിവസം കൊണ്ടുണ്ടായ സംഘടനയല്ല. നിരവധി പോരാട്ടക്കഥകള്‍ അതിനു പിന്നിലുണ്ട്. ഒരു സാധാരണക്കാരനെങ്ങനെ സൂപ്പര്‍സ്റ്റാറായി എന്നും ഈ ചിത്രം പറയും.' സംവിധായകന് വെളിപ്പെടുത്തി.
ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കാന്‍ ഉദ്ദേശമില്ലെന്നും ജനുവരി 25നു തന്നെ ചിത്രം തീയേറ്ററുകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. റിലീസിനു മുമ്പ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിനു മുമ്പാകെ ജനുവരി 2ന് ചിത്രം പ്രദര്‍ശിപ്പിക്കും. ആവേശം പകരുന്ന ഒരു കഥ തന്നെയാണ് ബാല്‍ സാഹിബിന്റേതെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിലര്‍ കണ്ട് ചിത്രത്തില്‍ താക്കറേയായി വേഷമിടുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് നടന് സിദ്ധാര്‍ഥും രംഗത്തെത്തിയിരുന്നു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഒരു മുസ്ലീം നടന് കൃത്യമായ അജണ്ടയുള്ള, പ്രചാരണാര്‍ത്ഥമുള്ള ചിത്രത്തില്‍ ഭാഗമായത് 'കാവ്യനീതി'യാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി(ഉഠാവോ ലുങ്കി, ബചാവോ പുന്‍ഗി) സിദ്ദിഖി ആവര്‍ത്തിച്ചു. 'ബചാവോ പുന്‍ഗി, ഭാഗോ ലുങ്കി' (മകുടി ഊതു, ലുങ്കിയെടുത്തവരെ ഓടിക്കൂ) എന്നതായിരുന്നു ശിവസേനയുടെ മുദ്രവാക്യം.
തെക്കേ ഇന്ത്യക്കാര്ക്കെതിരേയുള്ള വിദ്വേഷ പ്രസംഗമാണിതെന്നും വിദ്വേഷം വില്‍ക്കുന്നത് അവസാനിപ്പിക്കൂവെന്നും- സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തിരുന്നു. ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡും ചിത്രത്തിന്റെ ട്രെയിലറില്‍ അഭിപ്രായഭിന്നത പ്രകടിപ്പിച്ചിരുന്നു.
Content Highlights : Thackeray director Abhijit Panse on criticisms about Shivasena slogan in film trailer, Bal Thackeray, Nawazuddin Siddiqui
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..