കുട്ടികളുടെ ചിത്രം 'ത തവളയുടെ ത' പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി


Tha Thavalayude Tha

ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്സിന്റെയും, 14/11 സിനിമാസ് എന്നിവയുടെ ബാനറില്‍ റോഷിത്ത് ലാല്‍, ജോണ്‍ പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ച് നവാഗതനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന കുട്ടികളുടെ ചിത്രമായി ഒരുക്കുന്ന 'ത തവളയുടെ ത' എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.

മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റര്‍ അന്‍വിന്‍ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛന്‍ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവര്‍ക്ക് പുറമെ ആനന്ദ് റോഷന്‍, ഗൗതമി നായര്‍, നെഹല, അജിത് കോശി, സുനില്‍ സുഗത, അനീഷ് ഗോപാല്‍, നന്ദന്‍ ഉണ്ണി, ജെന്‍സണ്‍ ആലപ്പാട്ട്, ഹരികൃഷ്ണന്‍, സ്മിത അബു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

കുട്ടികള്‍ക്കായുള്ള ഒരു കുട്ടിക്കഥ എന്നതിലുപരി തീര്‍ത്തുമൊരു ഫാന്റസി സ്വഭാവത്തിലൂടെ പോകുന്ന കുടുംബ ചിത്രമാണ് 'ത തവളയുടെ ത'. ചിത്രത്തില്‍ അറുപതോളം ബാലതാരങ്ങളാണ് വേഷമിടുന്നത്. ഛായാഗ്രഹണം: ബിപിന്‍ ബാലകൃഷ്ണന്‍, സംഗീതം: നിഖില്‍ രാജന്‍ മേലേയില്‍, രചന: ബീയാര്‍ പ്രസാദ്, കലാസംവിധാനം: അനീസ് നാടോടി, സൗണ്ട് ഡിസൈന്‍: സവിത നമ്പ്രത്ത്, കോസ്റ്റ്യൂംസ്: നിസാര്‍ റഹ്മത്ത്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജാവേദ് ചെമ്പ്, നിശ്ചല ഛായാഗ്രഹണം: ഇബ്‌സണ്‍ മാത്യൂ, അസോസിയേറ്റ് ഡയറക്ടര്‍: ഗ്രാഷ്, കളറിസ്റ്റ്: നികേഷ് രമേഷ്, വി എഫ് എക്‌സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്, ഡിസൈന്‍സ്: സനല്‍ പി.കെ, പി.ആര്‍.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Tha Thavalayude Tha Joseph, Jeera

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented