തൃശ്ശൂർ: അഭിനയത്തിൽ അരനൂറ്റാണ്ട് പിന്നിടുന്ന നടൻ ടി.ജി. രവിക്ക് അഭ്യുദയകാംഷികളുടെയും ആസ്വാദരുടെയും നേതൃത്വത്തിൽ സ്നേഹാദരം.

സ്കൂൾ കാലഘട്ടത്തിൽത്തന്നെ അഭിനയലോകത്തെത്തിയ അദ്ദേഹം നാടകത്തിലും സിനിമയിലുമായി അമ്പതുവർഷം പിന്നിട്ടു. മൂർക്കനിക്കര സ്കൂളിൽ പഠിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച കാലം മുതൽ ഇപ്പോൾ പൂർത്തിയാക്കിയ 250-ാമത്തെ സിനിമ വരെയുള്ള അഭിനയജീവിതത്തിലെ മുഹൂർത്തങ്ങൾ ചടങ്ങിൽ പലരും സൂചിപ്പിച്ചു.

വില്ലൻ പരിവേഷമുള്ള ടി.ജി. രവിയുടെ ഉള്ളിലെ സാധുവായ മനുഷ്യനെ വെളിപ്പെടുത്തുന്നതുകൂടിയായി ചടങ്ങു മാറി. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ജയരാജ് വാരിയർ അധ്യക്ഷനായി. നടൻ ശിവജി ഗുരുവായൂർ, സംവിധായകരായ ഷൈജു അന്തിക്കാട്, എൻ. അരുൺ, മുൻ എം.എൽ.എ. കെ.വി.അബ്ദുൾഖാദർ എന്നിവർ പ്രസംഗിച്ചു. സ്നേഹാദരത്തിന് ടി.ജി. രവി മറുപടി പറഞ്ഞു.

TG Ravi completes 50 years in Malayala Cinema Villain characters Movies film
നടൻ ടി.ജി. രവിക്ക് സ്‌നേഹാദരം അർപ്പിക്കുന്ന ചടങ്ങിനു മുമ്പ്
അദ്ദേഹം സുഹൃത്തുക്കളുമായി സംഭാഷണത്തിൽ.
ജയരാജ് വാരിയർ, ഡോ.കെ.എസ്. രജിതൻ, കെ.വി. അബ്ദുൾ ഖാദർ,
മുഹമ്മദ് റഷീദ് എന്നിവർ സമീപം

Content Highlights: TG Ravi actor completes 50 years in Malayala Cinema