-
മദര്‍ തെരേസാ ലീമയുടെ ജീവിതം ആസ്പദമാക്കി സിനിമ വരുന്നു. തെരേസ ഹാഡ് എ ഡ്രീം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സി. എസ്. എസ്. ടി സന്യാസിനീ സമൂഹത്തിന്റെ സാരഥിയായ സി. ക്രിസ് പ്രകാശനം ചെയ്തു. എം.കെ. സാനു, കെ ജയകുമാര്‍, ദയാഭായി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കൊച്ചിയുടെ അടിച്ചമര്‍ത്തപ്പെട്ട, അവര്‍ണ്ണ സമൂഹത്തില്‍പ്പെട്ടവരുടെ മേല്‍ഗതിക്കുവേണ്ടി തന്റെ വിദ്യാലയത്തിന്റെ വാതില്‍ തുറന്നുകൊടുക്കുകയും അവര്‍ക്ക് സമൂഹത്തില്‍ മറ്റുള്ളവരോടൊപ്പം സ്ഥാനം ലഭിക്കുന്നതിനുവേണ്ട സാമൂഹ്യ അവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു മദര്‍ തെരേസ ലീമയുടെ ജീവിത വ്രതം. ഈ കഥയാണ് ചിത്രം പറയുന്നത്.
നവാഗതനായ രാജു എബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെരേസയായി വേഷമിടുന്നത് പുതുമുഖം ആഷ്‌ലിയാണ്. പ്രശസ്ത തെന്നിന്ത്യന്‍ താരം ചാരുഹാസന്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കിഷോര്‍ മണിയാണ് ഛായാഗ്രഹണം. ടിജോ തങ്കച്ചനും, ഡിജോ പി വര്‍ഗീസുമാണ് എഡിറ്റിങ്. കാര്‍മ്മലൈറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് തെരേസായ്ക്കു വേണ്ടി ജോണ്‍ പോള്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Teresa Had A Dream, Movie Trailer Released, St Teresa's College
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..