ത്ത് വർഷങ്ങൾക്ക് മുമ്പ് ഇതുപോലൊരു ജൂലൈ 16 നാണ് അഞ്ച് പേരടങ്ങുന്ന ഒരു മലർവാടിക്കൂട്ടം മലയാള സിനിമയിലേക്കെത്തുന്നത്. ഇവരെ മലയാളത്തിന് പരിചയപ്പെടുത്തിയതാകട്ടെ അന്നേ വരെ ​ഗായകൻ എന്ന നിലയിൽ മാത്രം ഒതുങ്ങി നിന്ന പിന്നീട് ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമെല്ലാമായി മാറിയ സാക്ഷാൽ വിനീത് ശ്രീനിവാസനും.

മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രം സൂപ്പർഹിറ്റായതോടെ തെളി‍ഞ്ഞത് അഞ്ച് ചെറുപ്പക്കാരുടെ ജീവിതം കൂടിയാണ്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി പത്ത് വർഷം പിന്നിടുന്ന വേളയിൽ വിനീതിനോടുള്ള നന്ദി അറിയിക്കുകയാണ് നടന്മാരായ അജു വർ​ഗീസും നിവിൻ പോളിയും.

ഫോക്കസ് ഔട്ടിൽ നിന്ന് ഞങ്ങളെ ഫോക്കസിലോട്ടു പിടിച്ചുയർത്തിയെ ഗുരുവിനു നന്ദി...ദൈവാനു​ഗ്രഹം..പത്ത് വർഷം..വാക്കുകൾക്കതീതമായ കടപ്പാടുണ്ട്. നന്ദി..അജു വർ​ഗീസ് കുറിച്ചു.

ten years of Malarvadi Arts Club Nivin Pauly Vineeth Sreenivasan Aju Vargheese Dileep

നന്ദി സഹോദരാ..പത്ത് വർഷത്തെ സൗഹൃദം..വിനീതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നിവിൻ പോളി കുറിച്ചു.

ten years of Malarvadi Arts Club Nivin Pauly Vineeth Sreenivasan Aju Vargheese Dileep

നിവിനും അജുവിനും പുറമെ ഭഗത് മാനുവൽ, ഹരികൃഷ്ണൻ , ഗീവർഗീസ് ഈപ്പൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത് . നെടുമുടി വേണു, ജഗതി , സലിം കുമാർ, ജനാർദ്ദനൻ , ശ്രീനിവാസൻ, സുരാജ് വെഞ്ഞാറമ്മൂട് തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തിനായി അണിനിരന്നു

വിനീത് തന്നെ തിരക്കഥ എഴുതിയ ചിത്രം നിർമിച്ചത് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ ദിലീപ് ആണ് . പി സുകുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ഷാൻ റഹ്മാനും

Content Highlights : ten years of Malarvadi Arts Club Nivin Pauly Vineeth Sreenivasan Aju Vargheese Dileep