ഹൈദരാബാദ്: തെലുങ്കു സീരിയല്‍ നടി ശാന്തിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ഹൈദരാബാദിലെ വസതിയിലാണ് ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലിന്‍മേല്‍ ചാരി കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിരുന്ന ശാന്തി ഹൈദരാബാദില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. വീട്ടില്‍ ആളനക്കം ഇല്ലാതായപ്പോള്‍ അയല്‍ക്കാര്‍ക്ക് സംശയം തോന്നുകയും പോലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. വീടിന്റെ വാതില്‍ തകര്‍ത്താണ് പോലീസ് അകത്ത് കയറിയത്. വിശാഖപട്ടണം സ്വദേശിയാണ് ശാന്തി.

Content Highlights: Telugu TV actress Shanti found dead under mysterious circumstances serial