ന്മദിനം ആഘോഷിക്കുന്ന അനന്തരവന്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന് അമ്മാവനും തെലുങ്ക് നടനുമായ ചിരഞ്ജീവിയുടെ വക അടിപൊളി പിറന്നാളാശംസ. അല്ലുവുമൊത്തുള്ള പഴയൊരു ഫോട്ടോയാണ് ചിരഞ്ജീവി പങ്കുവെച്ചിരിക്കുന്നത്. 

നടന്‍ എന്നതിലുപരി നല്ലൊരു ഡാന്‍സര്‍ കൂടിയാണെന്ന് പലരും അല്ലുവിനെ പ്രശംസിക്കാറുണ്ട്. ഈ ഡാന്‍സിനോടുള്ള കമ്പം പണ്ടേ തുടങ്ങിയതാണെന്നാണ് ചിരഞ്ജീവി പോസ്റ്റില്‍ പറയുന്നത്. ഒരു ഡാന്‍സ് സ്റ്റെപ്പില്‍ നില്‍കുന്ന കുഞ്ഞു അല്ലുവാണ് ഫോട്ടോയില്‍ ഒപ്പം കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ചിരഞ്ജീവിയുമുണ്ട്.

'ഇത്ര ചെറിയ പ്രായത്തിലെ എത്ര സുന്ദരമായിട്ടാണ് ഇവന്‍ ഡാന്‍സ് ചെയ്തിരുന്നത്. ബണ്ണിയുടെ കഠിനാധ്വാനമാണ് അവനില്‍ എനിക്ക് ഏറ്റവും ഇഷ്ടം. ഹാപ്പി ബര്‍ത്തഡേ ബണ്ണി... നീ ശരിക്കും ഹീറോയാണ്.' എന്ന അടിക്കുറിപ്പോടെയാണ് ചിരഞ്ജീവി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

 

അതേസമയം, തന്റെ പുതിയ സിനിമയായ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചാണ് അല്ലു ആരാധകര്‍ക്ക് പിറന്നാള്‍ മധുരം നല്‍കിയിരിക്കുന്നത്. 

Content Highlights: Telugu star Chiranjeevi wishes nephew Allu Arjun on birthday sharing throwback pic