ഉത്സവ സീസണിൽ ഡബ്ബിങ് സിനിമകളെ കാര്യമായി പരി​ഗണിക്കേണ്ട- തിയേറ്ററുടമകളോട് തെലുങ്ക് നിർമാതാക്കൾ


നിർമാതാക്കളുടെ നിർദേശം തിയേറ്ററുടമകൾ അം​ഗീകരിച്ചാൽ വാരിസിനേയും തുണിവിനേയുമാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക.

വാരിസ്, തുണിവ് സിനിമകളുടെ പോസ്റ്ററുകൾ | ഫോട്ടോ: twitter.com/directorvamshi, twitter.com/HvinothDir

ന്ധ്രയിലേയും തെലങ്കാനയിലേയും തിയേറ്ററുടമകൾക്ക് പുതിയ നിർദേശവുമായി നിർമാതാക്കൾ. ഈ വരുന്ന ദസറ, സംക്രാന്തി സീസണുകളിൽ തെലുങ്ക് സിനിമകൾക്ക് പ്രാധാന്യം നൽകിയാൽ മതിയെന്നും മൊഴിമാറ്റിയെത്തുന്ന ചിത്രങ്ങളെ കാര്യമായി പരി​ഗണിക്കേണ്ടെന്നുമാണ് നിർദേശം. തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.

തെലുങ്ക് ചിത്രങ്ങളുടെ വർധിച്ചുവരുന്ന നിർമാണച്ചെലവും നിർമാതാക്കളുടെ ക്ഷേമവും തെലുങ്ക് ചലച്ചിത്ര വ്യവസായത്തിന്റെ രക്ഷയും മുൻ നിർത്തിയാണ് ഇങ്ങനെയൊരു നിർദേശമെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. 2019-ൽ ചേർന്ന നിർമാതാക്കളുടെ യോ​ഗത്തിലാണ് ഇതിനുമുമ്പ് ഈ ആവശ്യം പരി​ഗണിച്ചത്. അന്ന് നിർമാതാവ് ദിൽ രാജു പറഞ്ഞ കാര്യങ്ങൾ ഊന്നിക്കൊണ്ടാണ് ഈ വർഷം ഉത്സവസീസണിൽ ഡബ്ബിങ് സിനിമകൾ വ്യാപകമായി റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് നിർമാതാക്കളെത്തിയത്.2023 ജനുവരിയിൽ നടക്കുന്ന ദസറ, സംക്രാന്തി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാൻ വമ്പൻ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ചിരഞ്ജീവി നായകനാവുന്ന വാൾട്ടയർ വീരയ്യ, നന്ദമൂരി ബാലകൃഷ്ണയുടെ വീര നരസിംഹ റെഡ്ഡി, അഖിൽ അക്കിനേനിയും മമ്മൂട്ടിയും ഒന്നിക്കുന്ന ഏജന്റ് എന്നിവയാണ് തെലുങ്കിലെ പ്രധാന റിലീസുകൾ. ഇവയ്ക്കൊപ്പം വിജയ് ചിത്രമായ വാരിസ്, അജിത് നായകനാവുന്ന തുണിവ് എന്നിവ മൊഴിമാറ്റിയും പ്രദർശനത്തിനെത്തുന്നുണ്ട്.

നിർമാതാക്കളുടെ നിർദേശം തിയേറ്ററുടമകൾ അം​ഗീകരിച്ചാൽ വാരിസിനേയും തുണിവിനേയുമാണ് അത് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ തിയേറ്ററുകളുമായി ബന്ധപ്പെട്ടവർ നിർമാതാക്കളുടെ ഈ നിർദേശത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: pongal and sankranthi releases, varisu and thunivu, telugu film producers press release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented