നാരായൺദാസ് നരംഗ് | ഫോട്ടോ: www.instagram.com/explore/tags/narayandasnarang/
തെലുങ്കിലെ പ്രശസ്ത ചലച്ചിത്ര നിർമാതാവ് നാരായൺദാസ് നരംഗ് അന്തരിച്ചു. 76 വയസായിരുന്നു. ഹൈദരാബാദിലായിരുന്നു അന്ത്യം. നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുള്ള നാരായൺ ദാസ് ഹൈദരാബാദിലെ എ.എം.ബി സിനിമാസിന്റെ സഹ ഉടമ കൂടിയാണ്. ആന്ധ്രയിലെ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റായിരുന്നു അദ്ദേഹം.
നിരവധി പ്രമുഖരാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചത്. നാരായൺദാസ് നരംഗിന്റെ വിയോഗത്തിൽ ആദരാഞ്ജലിയർപ്പിക്കുന്നുവെന്ന് നടൻ ചിരഞ്ജീവി ട്വീറ്റ് ചെയ്തു. നാരായൺദാസിനൊപ്പം ജോലി ചെയ്യാനായതിൽ സന്തോഷമുണ്ടെന്നും സിനിമയേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അഭിനിവേശവും തങ്ങളിൽ പലർക്കും പ്രചോദനമാണെന്ന് മഹേഷ് ബാബു പറഞ്ഞു.
നടൻ സുധീർ ബാബു, നടി നമ്രത ശിരോദ്കർ തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ ആദരാഞ്ജലികളർപ്പിച്ചു. നടന്മാരായ ചിരഞ്ജീവി, മഹേഷ് ബാബു, നാഗാർജുൻ, നൈഗചൈതന്യ, മഞ്ചു വിഷ്ണു, സുന്ദീപ് കിഷൻ, ആദിവിശേഷ്, നിർമാതാവ് അല്ലു അരവിന്ദ് തുടങ്ങി നിരവധി പേരാണ് നാരായൺദാസിന് അന്ത്യാഞ്ജലിയർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
നാഗചൈതന്യ നായകനായ ലവ് സ്റ്റോറി, നാഗശൗര്യ നായകനായ ലക്ഷ്യ എന്നിവയാണ് അദ്ദേഹം അവസാനമായി നിർമിച്ച ചിത്രങ്ങൾ.
Content Highlights: Producer Narayan Das Narang Dies, Narayan Das Narang Movies,
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..