തെലുങ്ക് സിനിമകളുടെ ഓ.ടി.ടി റിലീസ് തിയേറ്ററിൽ വന്ന് എട്ട് ആഴ്ചകൾക്ക് ശേഷം, തീരുമാനം പ്രഖ്യാപിച്ചു


നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മൾട്ടിപ്ലെക്സുകളുടേയും മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ദിൽ രാജു

സലാർ സിനിമയുടെ പോസ്റ്റർ, പുഷ്പയിൽ അല്ലു അർജുൻ | ഫോട്ടോ: www.instagram.com/actorprabhas/, www.facebook.com/AlluArjun/photos

തെലുങ്ക് സിനിമകൾ ഓ.ടി.ടിയിൽ പ്രദർശിപ്പിക്കുന്നത് സംബന്ധിച്ച് പുതിയ തീരുമാനവുമായി തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡും. തിയേറ്ററിൽ റിലീസ് ചെയ്ത് എട്ടാഴ്ചകൾക്ക് ശേഷമേ ചിത്രങ്ങൾ ഓ.ടി.ടിയിൽ പ്രദർശനത്തിനെത്തൂ എന്ന് അവർ അറിയിച്ചു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്.

തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഓ.ടി.ടിയിൽ പ്രദർശനത്തിനെത്തിക്കുന്നതിനുള്ള കാലയളവ് എട്ടാഴ്ചയിലേക്ക് നീട്ടുകയാണെന്ന് നിർമാതാവും ആക്ടീവ് തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്സ് ​ഗിൽഡ് പ്രസിഡന്റുമായ ദിൽ രാജു അറിയിച്ചു. ഓ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകളുമായി കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

മൾട്ടിപ്ലെക്സുകളിലെ ടിക്കറ്റ്, ഭക്ഷണം, ശീതളപാനീയങ്ങൾ എന്നിവയുടെ നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരുന്ന കാര്യത്തിലും യോ​ഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൾട്ടിപ്ലെക്സുകളുമായി ചർച്ച നടത്താനാണ് ​ഗിൽഡ് ശ്രമിക്കുന്നത്. നിരക്കുകളിൽ നിയന്ത്രണം കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എല്ലാ മൾട്ടിപ്ലെക്സുകളുടേയും മാനേജ്മെന്റിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ദിൽ രാജു പറഞ്ഞു.

താരസംഘടനയും തെലുങ്ക് ഫിലിം ചേംബർ ഓഫ് കൊമേഴ്സും നിർമാണച്ചെലവ് കുറയ്ക്കുന്നതിന് സഹകരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. കരാർ ചെയ്ത ബജറ്റിൽ സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും ദിൽ രാജു അറിയിച്ചു. ഒരു മാസം മുന്‍പേയാണ് ചില തെലുങ്ക് സിനിമകളുടെ ചിത്രീകരണം സാമ്പത്തിക പ്രസിസന്ധിയെ തുടര്‍ന്ന് നിര്‍ത്തി വച്ചത്. നേരത്തെ സമാനമായി ബോളിവുഡും ഒടിടി വിന്‍ഡോ സമയം നീട്ടിയിരുന്നു.

Content Highlights: Telugu Movies OTT Release, Telugu Film Producers extended the window period of OTT release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented