ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് സിരിവെണ്ണല സീതാരാമ ശാസ്ത്രി (66) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 

ന്യുമോണിയ ബാധിതനായതിനെത്തുടർന്ന് നവംബർ 24നാണ് ശാസ്ത്രിയെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

1986ല്‍ കെ വിശ്വനാഥിന്റെ സംവിധാനത്തിലൊരുങ്ങിയ സിരിവെന്നല എന്ന ചിത്രത്തിലെ ഗാനമാണ് ശാസ്ത്രിയെ പ്രശസ്തനാക്കിയത്. ചിത്രത്തിലെ ഗാനങ്ങള്‍ വിജയമായതോടെ സിരിവെണ്ണല എന്ന പേരും ശാസ്ത്രി തന്റെ പേരിനൊപ്പം ചേര്‍ത്തു. 

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തില്‍ മൂവായിരത്തിലേറെ ഗാനങ്ങള്‍ രചിച്ചു. പതിനൊന്നോളം നന്ദി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 2019ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 

എസ് എസ് രാജമൗലി ചിത്രം 'ആര്‍ആര്‍ആറി'ന് വേണ്ടിയാണ് അവസാനം വരികളെഴുതിയത്.

Content Highlights : Telugu Lyricist Sirivennela Seetharama Sastry Dies