കണ്ടികൊണ്ട
ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമാ ഗാനരചയിതാവ് കണ്ടികൊണ്ട (48) അന്തരിച്ചു. തൊണ്ടയില്‍ അര്‍ബുദം ബാധച്ചതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ആന്ധ്രയിലെ നഗുര്ലപ്പള്ളിയിലാണ് കണ്ടികൊണ്ട ജനിച്ചത്. ഓസ്മാനിയ യൂണിവേഴ്സിറ്റില്‍ ഗവേഷണം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലെത്തുന്നത്.
2001 ല്‍ പുറത്തിറങ്ങിയ ഇട്ലു ശ്രവണി സുബ്രഹ്മണ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഇഡിയറ്റ്, ശിവമണി, സത്യം, 143, സൂപ്പര്‍, ചക്രം, ഭഗീരഥ, പോക്കിരി, ചക്രം, മുന്ന, ധീസ, തുപ്പാക്കി (തെലുങ്ക് ഡബ്ബിങ്), സുകുമാരുഡു, ലിംഗ (തെലുങ്ക് ഡബ്ബിങ്), ടെംപര്‍ തുടങ്ങി അമ്പതോളം സിനിമകള്‍ക്ക് വേണ്ടി നൂറിലേറെ ഗാനങ്ങള്‍ രചിച്ചു. എ.ആര് റഹ്മാന്, യുവന് ശങ്കര്‍ രാജ, ഡി ഇമ്മന്‍, ഹാരിസ് ജയരാജ്, മണി ശര്‍മ തുടങ്ങിയ പ്രശസ്ത സംഗീത സംവിധായകര്‍ക്കൊപ്പം കണ്ടികൊണ്ട പ്രവര്‍ത്തിച്ചു. കണ്ടികൊണ്ടയുടെ വിയോഗത്തില്‍ തെലുങ്കു സിനിമാപ്രവര്‍ത്തകര്‍ അനുശോചിച്ചു.
Content Highlights: Telugu Lyricist Kandikonda passes away, Telugu Cinema association
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..