ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിരിക്കെ മരണമടഞ്ഞ ബോളിവുഡ് റൊമാന്റിക് ഹീറോ ഋഷി കപൂറിന് അനുശോചനകുറിപ്പുമായി തെലുഗുസൂപ്പര്‍ താരം ചിരഞ്ജീവി.

തന്റെ സുഹൃത്ത് കൂടിയായിരുന്ന ഋഷിയെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പാണ് താരം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. ഋഷി കപൂറിനൊപ്പമുള്ള പഴയൊരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

'ഋഷി ജി ഇനിയില്ല എന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയി. നല്ലൊരു സുഹൃത്ത്, കഴിവുറ്റ കലാകാരന്‍, ലക്ഷം ആരാധകരുടെ ഹൃദയമിടിപ്പ്. മഹത്തായൊരു പാരമ്പര്യത്തിന്റെ വാഹകന്‍. ഹൃദയം നുറുങ്ങുന്ന നഷ്ടം. സുഹൃത്തേ വിട' എന്നാണ് ചിരഞ്ജീവി ട്വീറ്റ് ചെയ്തിരിക്കുന്നത്. 

ചിരഞ്ജീവിയുടെ മകനും തെലുങ്കു നടനും കൂടിയായ രാംചരണും ഋഷി കപൂറിന് അനുശോചനം അറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഋഷി കപൂറിന്റെ മരണവാര്‍ത്ത ഹൃദയഭേദകമാണ്. ഇന്ത്യന്‍ സിനിമയുടെ മറ്റൊരു നക്ഷത്രം നമ്മള്‍ക്ക് നഷ്ടപ്പെട്ടു. കപൂര്‍ കുടുംബത്തിന് എന്റെ അനുശോചനം അറിയിക്കുന്നു. ദൈവം അവര്‍ക്ക് ശക്തി കൊടുക്കട്ടെ' എന്നാണ് രാംചരണ്‍ കുറിച്ചത്. 

Content Highlights: Telugu actors Chiranjeevi, Ramcharan mourn over death of actor Rishi Kapoor