-
തല മൊട്ടയടിച്ച ഒരു കുഞ്ഞു പെണ്‍കുട്ടി അച്ഛന്റെ മുഖത്തേക്കു 'രൂക്ഷമായി' നോക്കുന്ന ഈ ചിത്രം സോഷ്യല്‍മീഡിയില്‍ ഇപ്പോള്‍ വൈറലാണ്. കന്നഡ നടന് യഷും രണ്ടാമത്തെ കുഞ്ഞുമാണ് ചിത്രത്തില്‍. മകളുടെ തല മൊട്ടയടിച്ച ശേഷം അച്ഛനും മകളും തമ്മിലെ സാങ്കല്പിക സംഭാഷണം അടിക്കുറിപ്പായി നല്കി യഷ് തന്നെയാണ് കൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്തത്.
ആ സംഭാഷണം ഇങ്ങനെ:
'അയ്റ : അച്ഛാ, എനിക്കറിയാം ഇത് വേനല്‍ക്കാലമാണ്. പക്ഷേ എനിക്കുറപ്പാണ്, ഇത് സമ്മര്‍ കട്ട് അല്ലല്ലോ.
അച്ഛന് : ആഹെം..'
2016 ല്‍ വിവാഹിതരായ നടനും ഭാര്യ രാധിക പണ്ഡിറ്റിനും 2018 ലാണ് ആദ്യത്തെ കണ്മണി പിറക്കുന്നത്. മകളുടെ ചിത്രം ആരാധകര്‍ക്കായി യഷും രാധികയും കഴിഞ്ഞ വര്‍ഷം അക്ഷയത്രിതീയ ദിനത്തില്‍ പുറത്ത് വിട്ടിരുന്നു.
ഐറ എന്നു പേരിട്ട മകളുടെ ഫോട്ടോകളും വീഡിയോകളും ഇരുവരും ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.
Content Highlights : telugu actor yash and his daughter pic viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..