ദുൽഖർ... 'ഐ ഹേറ്റ് യു', റാമായി ജീവിക്കുകയായിരുന്നു നിങ്ങൾ -സായി ധരം തേജ്


ഐ ഹേറ്റ് യൂ എന്നു പറഞ്ഞുകൊണ്ട് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ഒന്നടങ്കം പ്രശംസിക്കുകയാണ് താരം.

സായി ധരം തേജ്, ദുൽഖർ സൽമാൻ | ഫോട്ടോ: www.facebook.com/SaiDharamTej/photos, www.facebook.com/DQSalmaan/photos

ദുൽഖർ സൽമാൻ നായകനായ സീതാരാമത്തിനെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. പ്രേക്ഷകരും സിനിമാരം​ഗത്തുനിന്നുള്ളവരും ചിത്രത്തേയും അണിയറപ്രവർത്തകരേയും താരങ്ങളേയും പ്രശംസകൊണ്ട് മൂടുകയാണ്. അക്കൂട്ടത്തിൽ വ്യത്യസ്തമായ ഒരു പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് തെലുങ്കിലെ യുവതാരം സായി ധരം തേജ്. ഐ ഹേറ്റ് യൂ എന്നു പറഞ്ഞുകൊണ്ട് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം ഒന്നടങ്കം പ്രശംസിക്കുകയാണ് താരം.

പ്രിയപ്പെട്ട സീതാരാമം അണിയറ പ്രവർത്തകരെ ഞാൻ ഈ കുറിപ്പ് പല തവണ എഴുതുകയും തിരുത്തുകയും ചെയ്തു. ഇത്രയും മനോഹരമായ സിനിമ ചെയ്തതിന് ഹൃദയത്തിൽ നിന്നും ഞാൻ നിങ്ങളെ വെറുക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സായി പോസ്റ്റ് തുടങ്ങുന്നത്. നിർമാതാവ് സ്വപ്ന, സംവിധായകൻ ഹനു, ദുൽഖർ, രശ്മിക, സുമന്ത്, മൃണാൽ താക്കൂർ, വിശാൽ ചന്ദ്രശേഖർ എന്നിവരെ പേരെടുത്ത് പറയുന്നുണ്ട് കുറിപ്പിൽ. എല്ലാവരോടും ഐ ഹേറ്റ് യൂ എന്നാണ് സായി ധരം പറയുന്നത്.

സ്വപ്‍ന അക്ക, ഐ ഹേറ്റ് യൂ. സീതയുടെയും റാമിന്റെയും ഈ മനോഹര പ്രണയകഥയെ വിശ്വസിച്ച് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഈ ചിത്രത്തോടൊപ്പം നിന്നതിന്. നിങ്ങൾ ഒരു മികച്ച സിനിമ മാത്രമല്ല ഒരുക്കിയത്. മറിച്ച് യഥാർത്ഥ പ്രണയം നിലനിൽക്കുമെന്നുള്ള വിശ്വാസം കൂടിയാണ് കൊണ്ടുവന്നത്.

ഹനു രാഘവപുടി, ഐ ഹേറ്റ് യൂ. ഓരോ ഫ്രെയ്മിലും മായാജാലം ഒരുക്കി നിങ്ങൾ. എല്ലാ കഥാപാത്രങ്ങളേയും വളരെ സൂക്ഷ്മതയോടെയും മനോഹരമായും രൂപകല്പന ചെയ്തതോടൊപ്പം എല്ലാ നടീനടന്മാരും അവരുടെ മുഴുവൻ കഴിവും പുറത്തെടുത്തെന്ന് നിങ്ങൾ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു. എസ്പി ചരൺ പാടിയ മൂന്ന് ഗാനങ്ങളും മനോഹരമായിരുന്നു. തന്റെ പിതാവിന്റെ മാന്ത്രിക ശബ്ദത്തോട് അദ്ദേഹം നീതി പുലർത്തി. ദുൽഖർ സൽമാൻ, നിങ്ങളുടെ പല സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിങ്ങളുടെ സിനിമകളുടെ വലിയ ആരാധകനാണ്. എന്നാൽ ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാൻ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ പ്രകടനത്തെ ഞാൻ ആരാധനയോടെ നോക്കുകയായിരുന്നു. നടത്തിലും ഇരുപ്പിലും ശ്വാസത്തിലുമെല്ലാം നിങ്ങൾ റാമായിരുന്നു. നിങ്ങൾ റാമായി ജീവിക്കുകയായിരുന്നു.

റാമിനും സീതയ്ക്കുമിടയിലെ സന്ദേശവാഹകയായതിന് 'ഐ ഹേറ്റ് യൂ' എന്നാണ് സായി ധരം തേജ് രശ്മികയോട് പറയുന്നത്. മല്ലി രാവയായിരുന്നു ഇതുവരെ തന്റെ പ്രിയപ്പെട്ടതെങ്കിൽ ഇന്ന് മറ്റൊന്നായി എന്നാണ് സുമന്തിനോട് സായി പറയുന്നത്. സീതാ, നിന്റെ പേരിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഇനിയും ഓടിപ്പോവരുത്. ഒരുപാട് ഹൃദയങ്ങൾ നിങ്ങളെ ഓർത്ത് വേദനിക്കുന്നു. ദയവ് കാണിക്കണമെന്നും യുവതാരം കുറിച്ചു. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖറും രം​ഗത്തെത്തിയിട്ടുണ്ട്.

Content Highlights: actor sai dharam tej about sita ramam movie, dulquer salmaan, rashmika mandanna, mrunal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented