കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 4 കോടി രൂപ സംഭാവന ചെയ്ത് ബാഹുബലി താരം പ്രഭാസ്.
വൈറസ് ഭീകരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മളാല്‍ കഴിയുന്ന വിധം സഹായങ്ങള്‍ ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് നിരവധി നടീ-നടന്മാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. 

തെലുങ്ക് താരങ്ങളായ പവന്‍ കല്യാണ്‍, ചിരഞ്ജീവി, രാംചരണ്‍, മഹേഷ് ബാബു എന്നിവര്‍ക്ക് പിന്നാലെയാണ് നടന്‍ പ്രഭാസും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന നല്‍കിയിരിക്കുന്നത്. 4 കോടി രൂപയാണ് പ്രഭാസ് കൈമാറിയിരിക്കുന്നത്. ഇതില്‍ 3 കോടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 50 ലക്ഷം വീതം ആന്ധ്ര പ്രദേശ്-തെലങ്കാന സര്‍ക്കാരുകള്‍മായാണ് നല്‍കിയിരിക്കുന്നത്.

കെ.കെ. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. എത്തിയ ഉടനെ തന്നെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. 

ഒപ്പമുണ്ടായിരുന്ന സഹതാരം പൂജ ഹെഗ്‌ഡെയും അടുത്ത ദിവസം തന്നെ സ്വയം ക്വാറന്റീന്‍ ചെയ്ത കാര്യം വ്യക്തമാക്കിയിരുന്നു. 

Content Highlights: Telugu Actor Prabhas donates 4 crore to fight corona