-
കൊറോണ വൈറസ് രാജ്യം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ ആന്ധ്ര പ്രദേശ് - തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്ക് വലിയ തുക സംഭാവനയായി നല്‍കുമെന്ന പ്രഖ്യാപനവുമായി തെലുങ്കു നടന്‍ നിതിന്‍. പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് തിങ്കളാഴ്ച്ച നടന്‍ ട്വീറ്റ് ചെയ്തു.
നടന്റെ വിവാഹം ഉടനെ നടക്കാനിരുന്നതാണ്. എന്നാല്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങള്‍ സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. വിവാഹം മാറ്റിവെയ്ക്കുമോ എന്നു തീരുമാനിച്ചിട്ടില്ല.
പ്രശസ്ത തെലുങ്ക് നിര്‍മാതാവും വിതരണക്കമ്പനി ഉടമയുമായ സുധാകര്‍ റെഡ്ഡിയുടെ മകനാണ് നിതിന്‍. 2002ല്‍ പുറത്തു വന്ന ജയം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഭീഷ്മയാണ് നടന്‍ അഭിനയിച്ച അവസാനചിത്രം. രംഗ് ദേ, പവര്‍ പേട്ട തുടങ്ങിയവയാണ് 2021ന് മുമ്പ് നിതിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.
Content Highlights : telugu actor nithin announces one lakh each to AP and Telengana Cm Relief fund tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..