പുതിയ സിനിമ വരുന്നൂ, ആന്ധ്ര മൊത്തം കാൽനട പ്രചാരണം നടത്തി തെലുങ്ക് താരം നാ​ഗ ശൗര്യ


തിരുപ്പതി മുതൽ വിശാഖപട്ടണംവരെ ഏഴുദിവസംകൊണ്ട് നടന്നുതീർക്കാനാണ് നാ​ഗ ശൗര്യയുടേയും കൂട്ടരുടേയും ശ്രമം

പുതിയ സിനിമയുടെ പ്രചാരണാർത്ഥം പദയാത്ര നടത്തുന്ന നാ​ഗ ശൗര്യ | ഫോട്ടോ: www.instagram.com/actorshaurya/

രാഷ്ട്രീയനേതാക്കൾ കാൽനട പ്രചാരണം നടത്തുന്നത് നമ്മൾ വാർത്തകളിലൂടെ കാണാറും അറിയാറുമുണ്ട്. എന്നാൽ സ്വന്തം സിനിമ റിലീസാവുന്നതിനോടനുബന്ധിച്ച് ഒരു സിനിമാ താരം ഇങ്ങനെ ചെയ്താലോ? തമാശയാണെന്ന് കരുതേണ്ട. ആന്ധ്രാ പ്രദേശിൽ അങ്ങനെയൊന്ന് ഇപ്പോൾ നടക്കുന്നുണ്ട്. യുവതാരം നാ​ഗ ശൗര്യയാണ് ഈ യാത്രയ്ക്ക് പിന്നിൽ.

തന്റെ പുതിയ ചിത്രമായ കൃഷ്ണ വൃന്ദ വിഹാരി എന്ന സിനിമയുടെ പ്രചാരണാർത്ഥമായിരുന്നു യുവതാരത്തിന്റെ നടത്തം. മൂന്ന് ദിവസം മുമ്പായിരുന്നു പ്രചാരണം ആരംഭിച്ചത്. തിരുപ്പതി മുതൽ വിശാഖപട്ടണംവരെ ഏഴുദിവസംകൊണ്ട് നടന്നുതീർക്കാനാണ് നാ​ഗ ശൗര്യയുടേയും കൂട്ടരുടേയും ശ്രമം. ഈ മാസം 23-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

നായികയായ ഷേർലി സേട്ടിയയും നാ​ഗ ശൗര്യക്കൊപ്പം യാത്രയിലുണ്ട്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും നടന്റെ ഔദ്യോ​ഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. നിരവധി പേരാണ് പദയാത്രയ്ക്ക് ആശംസകളുമായെത്തുന്നത്. നാ​ഗ ശൗര്യയുടെ ആത്മസമർപ്പണമാണ് യാത്രയെന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അനീഷ് ആർ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം. ഇറ ക്രിയേഷൻസിന്റെ ബാനറിൽ ഉഷാ മുൽപുരിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlights: Naga Shaurya on a padayatra, Krishna Vrinda Vihari, Naga Shaurya Padayatra Photos and Videos

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented