ഒരേസമയം 25 സിനിമ ചെയ്യുന്നതുപോലെയാണ് രാജമൗലിയുടെ ഒരു സിനിമയിൽ അഭിനയിക്കുന്നത് -മഹേഷ് ബാബു


ആർ.ആർ.ആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ മഹേഷ് ബാബു നായകനായേക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ രാജമൗലിയെ പുകഴ്ത്തിക്കൊണ്ട് സൂപ്പർ താരം രംഗത്തെത്തിയിരിക്കുന്നത്.

എസ്.എസ് രാജമൗലി, മഹേഷ് ബാബു | ഫോട്ടോ: എ.എഫ്.പി, www.facebook.com/urstrulyMahesh

തെലുങ്കിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ഒടുവിൽ പുറത്തിറങ്ങിയ സർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് പതിയെ കടന്നിരിക്കുകയാണ് താരം. ഇപ്പോഴിതാ സംവിധായകൻ എസ്.എസ് രാജമൗലിയെ പ്രശംസിച്ചുകൊണ്ട് മഹേഷ് ബാബു പറഞ്ഞ വാക്കുകൾ ശ്രദ്ധയാകർഷിക്കുകയാണ്.

തന്നെ സംബന്ധിച്ചിടത്തോളം രാജമൗലിക്കൊപ്പം സിനിമചെയ്യുന്നത് സ്വപ്നസാഫല്യം പോലെയാണെന്ന് മഹേഷ് ബാബു പറഞ്ഞു. രാജമൗലിയുടെ ഒരു സിനിമയിൽ അഭിനയിക്കുക എന്നുപറഞ്ഞാൽ ഒരേസമയം 25 സിനിമകൾ ചെയ്യുന്നതുപോലെയാണ്. ശാരീരികമായി വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതായി വരും. പക്ഷേ അതിനേക്കുറിച്ച് ആശ്ചര്യത്തോടെയാണ് കാണുന്നത്. അതൊരു പാൻ ഇന്ത്യൻ ചിത്രമായിരിക്കും. പല തടസങ്ങളും നമ്മൾ ഭേദിക്കുമെന്നും രാജ്യത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് മുന്നിലേക്ക് സിനിമയെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിലെമ്പാടും വൻ വിജയം നേടിയ ആർ.ആർ.ആറിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിൽ മഹേഷ് ബാബു നായകനായേക്കും എന്നുള്ള വാർത്തകൾ വന്നിരുന്നു. ഇതിനുപിന്നാലെയാണിപ്പോൾ രാജമൗലിയെ പുകഴ്ത്തിക്കൊണ്ട് സൂപ്പർ താരം രംഗത്തെത്തിയിരിക്കുന്നത്. അല വൈകുണ്ഠപുരം ലോ എന്ന ചിത്രത്തിനുശേഷം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷ് ബാബു ഇനി അഭിനയിക്കുക. ഇതിനുശേഷമായിരിക്കും അദ്ദേഹം രാജമൗലിയുടെ ചിത്രത്തിലെത്തുക.

Content Highlights: mahesh babu about his film with ss rajamouli, ss rajamouli new film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented