ലിയോയുടെ സെറ്റിൽ ലോകേഷ് കനകരാജും വിജയിയും | ഫോട്ടോ: twitter.com/Dir_Lokesh
വിജയ് നായകനാവുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ചിത്രീകരണം ജമ്മു കശ്മീരില്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായത്. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് പറഞ്ഞിരിക്കുകയാണ് ലിയോ ടീം.
നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ സുരക്ഷിതമായിരിക്കുന്നു എന്നാണ് അവര്‍ ട്വീറ്റ് ചെയ്തത്. ചന്ദ്രമുഖി എന്ന ചിത്രത്തിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുവീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ ലിയോ ടീം ഭൂചലനം നേരിട്ടനുഭവിച്ചതിന്റെ പ്രതീകാത്മക വിവരണമായാണ് ആരാധകര്‍ കരുതുന്നത്.
മാസ്റ്റര്‍ എന്ന ചിത്രത്തിനുശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, മിഷ്‌കിന്‍, ഗൗതം മേനോന്‍, അര്‍ജുന്‍, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എനിനവരാണ് താരനിരയില്‍. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. കെ.ജി.എഫ് : ചാപ്റ്റര്‍ 2-ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രംകൂടിയാണ് ലിയോ.
ഏപ്രില്‍ മാസത്തോടെ കശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലിയോ ടീമിന്റെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഒരു ചെറിയ ഇടവേളയ്ക്കായി സംഘം ചെന്നൈയിലേക്ക് തിരിക്കും. നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ പടുകൂറ്റന്‍ വിമാനത്താവളത്തിന്റെ സെറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.
Content Highlights: Leo Movie Updates, Leo Movie Team Safe at Kashmir, tremors rock Jammu and Kashmir
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..