അമിതാഭ് ബച്ചന്‍, വിദ്യാ ബാലന്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി റിബു ദാസ്ഗുപ്ത സംവിധാനം ചെയ്യുന്ന ' ടിഇ3എന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

സോഷ്യല്‍മീഡിയ വഴി ജനങ്ങള്‍ തന്നെ ഒരു ചിത്രം പ്രചരിപ്പിക്കുക എന്ന നൂതന ആശയമാണ് ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത് എന്ന് അമിതാഭ് ബച്ചന്‍ ട്രെയിലര്‍ പുറത്തിക്കുന്ന ചടങ്ങിൽ പറഞ്ഞു.

കാണാതായ കൊച്ചുമകളെ അന്വേഷിച്ച് നടക്കുന്ന അമിതാഭിന്റെ കഥാപാത്രത്തെയാണ് ട്രെയിലറിൽ കാണാനാവുന്നത്.

TE3N

'ഞാനൊരു ക്ഷീണിതനായ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നായിരുന്നു റിബു പറഞ്ഞിരുന്നത്' എന്ന് അമിതാഭ് പറയുന്നു.

നവാസുദ്ദിനെ പിറികിലിരുത്തി അമിതാഭ് ബച്ചന്‍ സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് 'ടിഇ3എന്‍' ന്റെ ആദ്യ പോസ്റ്റര്‍. വിദ്യാബാലന്‍ പോലീസ് ഓഫീസറുടെ വേഷമാണ് ചെയ്യുന്നത്.

ചിത്രം പൂര്‍ണമായും കൊല്‍ക്കത്ത കേന്ദ്രീകരിച്ചാണ് നടക്കുന്നത്. ഒരു സീൻ പോലും സെറ്റിട്ട് ചിത്രീകരിച്ചിട്ടില്ല. 

'കഹാനി'യുടെ നിര്‍മ്മാതാവായ സുജോയ് ഘോഷാണ് നിര്‍മാണം. ജൂണ്‍ 10 ന് 'ടിഇ3എന്‍' ചിത്രം തീയേറ്ററുകലിലെത്തും.