റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് തത്വമസി. 

ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ തത്വമസി അതുല്യമായ ഇതിവൃത്തമുള്ള ചിത്രമാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ഏറെ കൗതുകമുണർത്തുന്നതാണ് ടൈറ്റിൽ പോസ്റ്റർ. രക്തം തൂവിയ കുണ്ഡലി (ജാതകം) ആണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്.Title poster

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഒരു പാൻ ഇന്ത്യ പദ്ധതിയാണ് തത്വമസി. ആർ.ഇ.എസ്. എന്റർടെയ്ൻമെന്റ് എൽഎൽപിയുടെ ബാനറിൽ രാധാകൃഷ്ണ തെലു ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം.കെ.നായിഡു ആണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. 

ചിത്രത്തിൽ പ്രകാശ് രാജ്, ഹരീഷ് ഉത്തമൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- സാം സി.എസ്, എഡിറ്റർ- മാർത്താണ്ഡ്.കെ.വെങ്കിടേഷ്, സ്റ്റണ്ട് ഡയറക്ടർ- പീറ്റർ ഹെയ്ൻ, ഗാനരചന- ചന്ദ്രബോസ്, പി.ആർ.ഒ- വംശി-ശേഖർ, പി. ശിവപ്രസാദ്, വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

 

Content Highlights: Tathvamasi movie ishan varalakshmi sarathkumar title poster released