ടാർസൻ എന്ന ഹോളിവുഡ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി വേഷമിട്ട് ശ്രദ്ധ നേടിയ അമേരിക്കൻ താരം ജോ ലാറ (58) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അമേരിക്കയിൽ കഴിഞ്ഞ ദിവസം വിമാനം തകർന്നു വീണാണ് അപകടമുണ്ടായത്. ജോ ലാറയുടെ ഭാര്യ ഗ്വെൻ ലാറയും അപകടത്തിൽ മരണമടഞ്ഞു.

സെസ്ന 501 എന്ന വിമാനമാണ് നാഷ്വില്ലെ ഭാഗത്തുവെച്ച് നിയന്ത്രണം വിട്ട് താഴേയ്ക്ക് പതിച്ചത്. ജോയും ഭാര്യയും ഉൾപ്പടെ ഏഴുപേരാണ് വിമാനത്തിലുണ്ടായിരുന്നത്.

ടാർസൻ-ദ എപ്പിക് അഡ്വഞ്ചർ എന്ന ചിത്രത്തിൽ ടാർസനായി വേഷമിട്ട് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജോ. ടാർസൻ സിനിമയുടെ വിജയത്തിന് ശേഷം ടെലിവിഷനിലൂടെ കിംഗ് ഓഫ് ജ ജംഗിൾ പരമ്പരകളിലും ജോ ലാറ തരംഗമായി. ബേ വാച്ച് അടക്കമുള്ള നിരവധി പരമ്പരകളിലും ജോ ലാറ അഭിനയിച്ചിട്ടുണ്ട്.

content highlights : Tarzan Actor Joe Lara died In US Plane Crash