ദിലീപിന്റെ നായികയായി തമന്ന മലയാളത്തിലേക്ക്, അരുൺ ​ഗോപി ചിത്രത്തിന് തുടക്കം


തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രംകൂടിയാണിത്.

ദിലീപും തമന്നയും പുതിയ ചിത്രത്തിന്റെ പൂജയ്ക്കിടെ. സംവിധായകൻ അരുൺ ​ഗോപി സമീപം

രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുൺ ഗോപി-ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിന് തുടക്കമായി. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ നടന്ന ചടങ്ങിലൂടെയാണ് സിനിമയ്ക്ക് ആരംഭംകുറിച്ചത്.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ഈ ചിത്രം നിർമ്മിക്കുന്നത്.

തമന്ന ആദ്യമായി മലയാളത്തിലെത്തുന്ന ചിത്രംകൂടിയാണിത്. ദിലീപ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് വി നായക അജിത്, അരുൺ ഗോപി, സിദ്ദിഖ്, ഉദയ്കൃഷ്ണൻ, എന്നിവർ ഈ ചടങ്ങ് പൂർത്തികരിച്ചു. വിനായക അജിത് സ്വിച്ചോൺ കർമ്മം നടത്തി, ദിലീപും തമന്നയും ചേർന്ന് ഫസ്റ്റ് ക്ലാപ്പും നൽകി.

വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യൻ ഭാഷകളിലേയും ബോളിവുഡ്ഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാർഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഉദയ് കൃഷണയുടേതാണ് തിരക്കഥ.

സാം.സി.എസ് സം​ഗീത സംവിധാനവും ഷാജി കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു.

എഡിറ്റിംഗ് -വിവേക് ഹർഷൻ. കോസ്റ്റ്യൂം ഡിസൈൻ -പ്രവീൺ വർമ്മ. മേക്കപ്പ് -രഞ്ജിത്ത് അമ്പാടി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്. അസ്സോസ്സിയേറ്റ് ഡയറക്ടർ -റാം പാർത്ഥൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് -ഷിഹാബ് വെണ്ണല. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്. ഫോട്ടോ -രാംദാസ് മാത്തൂർ.

സെപ്റ്റംബർ പതിനഞ്ചു മുതലാണ് ചിത്രീകരണം തുടങ്ങുക. വാർത്താ പ്രചരണം -വാഴൂർ ജോസ്.

Content Highlights: tamnnaah bhatia to malayalam as dileep's heroine, arun gopi movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented