തമന്നയുടെ ആദ്യ മലയാള ചിത്രം ദിലീപിനൊപ്പം, രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ട്‌കെട്ട്‌


Dileep Tamannah

രാമലീലയുടെ മികച്ച വിജയത്തിനു ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു. ചിത്രത്തിലൂടെപ്രശസ്ത ബോളിവുഡ് താരം തമന്ന ആദ്യമായി മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തില്‍ നടന്ന ചടങ്ങിലൂടെയാണ് സിനിമയുടെ തുടക്കം കുറിച്ചത്.

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ദിലീപാണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. തുടര്‍ന്ന് വിനായക അജിത്, അരുണ്‍ ഗോപി ,സിദ്ദിഖ്, ഉദയ്കൃഷ്ണന്‍ എന്നിവര്‍ ഈ ചടങ്ങ് പൂര്‍ത്തികരിച്ചു. ദിലീപും തമന്നയും ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പ് നല്‍കി.

വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കുമിത്. ദിലീപിനു പുറമേ ദക്ഷിണേന്ത്യന്‍ ഭാഷകളിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഗുജറാത്ത്, മുംബൈ, ജാര്‍ഖണ്ഡ്, എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടക്കുക. പൂര്‍ണ്ണമായും ഉത്തരേന്ത്യയില്‍ നടക്കുന്ന കഥയാണിത്.

ഉദയ് കൃഷണയുടേതാണ് തിരക്കഥ. ചിത്രത്തിന്റെ സംഗീതം സാം സിഎസ്, ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍ എന്നിവരാണ് നിര്‍വഹിക്കുന്നത്. സെപ്റ്റംബര്‍ പതിനഞ്ചു മുതല്‍ പൂര്‍ണ്ണമായും ചിത്രീകരണം ആരംഭിക്കും. പിആര്‍ഒ വാഴൂര്‍ ജോസ്‌

Content Highlights: Tammanah's first Malayalam movie is with Dileep


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented