തമിഴ് യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി


പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഹരീഷ് കല്യാൺ ഇത് നിഷേധിച്ചിരുന്നു.

ഹരീഷ് കല്യാണും നർമദയും | ഫോട്ടോ: twitter.com/ebehindofficial

ചുരുങ്ങിയ കാലങ്ങൾകൊണ്ട് തമിഴ് സിനിമാലോകത്ത് വ്യത്യസ്ത വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ യുവതാരം ഹരീഷ് കല്യാൺ വിവാഹിതനായി. സംരംഭകയായ നർമദ ഉദയകുമാറാണ് വധു. ചെന്നൈക്കടുത്ത് തിരുവേർക്കാട് ജി.പി.എൻ പാലസിൽ നടന്ന ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരം​ഗത്തെ പ്രമുഖരും പങ്കെടുത്തു.

പ്രണയവിവാഹമാണ് ഇരുവരുടേയും എന്ന് നേരത്തെ വാർത്തകൾ വന്നിരുന്നെങ്കിലും ഹരീഷ് കല്യാൺ ഇത് നിഷേധിച്ചിരുന്നു. ഇരുവരുടേയും വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നാണ് ഹരീഷ് പറഞ്ഞത്. തന്നെ പിന്തുണച്ച മാധ്യമങ്ങൾക്ക് ഹരീഷ് നന്ദിയും പറഞ്ഞു. വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.



നടൻ ചിമ്പുവായിരുന്നു വിവാഹച്ചടങ്ങിലെ മുഖ്യാതിഥി. ദസറ നാളിൽ ഇൻസ്റ്റാ​ഗ്രാം വഴിയാണ് ഹരീഷ് കല്യാൺ നർമദയെ പരിചയപ്പെടുത്തിയത്. തന്റെ ഭാവി വധു എന്നായിരുന്നു നടൻ കുറിച്ചത്.

വേഴം എന്ന ചിത്രമാണ് ഹരീഷ് കല്യാണിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. സന്ദീപ് ശ്യാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സസ്പെൻസ് ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.

Content Highlights: Actor Harish Kalyan Marriage, Celebrity Marriage, Vezham Tamil Movie

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented