
-
തമിഴ് ത്രില്ലര്‍ സിനിമയായ അന്ധകാരം ഒ.ടി.ടി. റിലീസിനായി തയ്യാറെക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നവാഗതനായ വി. വിഘ്നരാജന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് അന്ധഗാരം. റിലീസിനായി നിര്‍മാതാക്കള്‍ നെറ്റ്ഫ്ലിക്സിനെ സമീപിച്ചിട്ടുണ്ടെന്നും ചര്‍ച്ചകള്‍ വിജയകരമാണെന്നുമാണ് സൂചന.
സംവിധായകന് അറ്റ്ലിയുടെ എ ഫോര്‍ ആപ്പിള്‍ പ്രൊഡക്ഷന്‍സ് മറ്റ് രണ്ട് നിര്‍മാണ കമ്പനികളായ പാഷന് സ്റ്റൂഡിയോസ്, ഒ2 പിക്ചേഴ്സ് എന്നിവയുമായി ചേര്‍ന്നാണ് അന്ധകാരത്തിന്റെ നിര്‍മാണം. ലോകേഷ് കനകരാജിന്റെ കൈദിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അര്ജുന് ദാസാണ് അന്ധകാരത്തില്‍ നായകന്.
ഏപ്രിലിലാണ് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടത്. സൂപ്പര്നാച്യൂറല് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയായിരിക്കും അന്ധകാരമെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ഒ.ടി.ടി. റിലീസിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല.
Content Highlights: Tamil thriller film Andhagaaram may get a OTT release
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..