സിനിമലോകത്തിന്റെ പേടിസ്വപ്‌നം തമിഴ് റോക്കേഴ്‌സിനെ പൂട്ടാന്‍ 'ഒടിയന്‍'. പുതിയ സിനിമകളുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ് സൈറ്റുകള്‍ ഉടന്‍ ബ്ലോക്ക് ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.ഇന്റര്‍നെറ്റ്  കമ്പനികള്‍ക്കും കേബിള്‍, ഡിഷ് ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കും ഇതിനോടനുബന്ധിച്ച് നിര്‍ദേശം നല്‍കി.'ഒടിയന്‍' സിനിമ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

സിനിമ റിലീസായി ഉടന്‍ തന്നെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്ന സൈറ്റായ തമിഴ് റോക്കേഴ്‌സ് നേരത്തെ തന്നെ ഒടിയനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്.

ഷങ്കര്‍ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 2.0 റിലീസായ അന്ന് തന്നെ തമിഴ് റോക്കേഴ്‌സിന്റെ സൈറ്റില്‍ അപ്ലോഡ് ചെയ്തിരുന്നു. അമീര്‍ ഖാന്റെ തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനും തമിഴ് റോക്കേഴ്‌സ് ചോര്‍ത്തിയിരുന്നു.

ContentHighlights: odiyan release, tamil rockers and odiyan, mohanlal, 2.o, thugs of hindosthan, sreekumar menon